അഗളി സാമൂഹികാരോഗ്യ കേന്ദ്രം അവഗണനയില്‍

അഗളി: പൊട്ടിപൊളിഞ്ഞ കെട്ടിടങ്ങളും മഴപെയ്താല്‍ വെള്ളം നിറയുന്ന വാര്‍ഡുകളുമായി അഗളിയിലെ സാമൂഹികാരോഗ്യ കേന്ദ്രം അവഗണനയില്‍. മാറിമാറി വരുന്ന തദ്ദേശ ഭരണസമിതികള്‍ക്ക് പലപേരിലും ലക്ഷങ്ങള്‍ ചിലവഴിച്ചെങ്കിലും ഒന്നും ഈ ആതുരാലയത്തിന് രക്ഷയായിട്ടില്ല. സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 2006 ല്‍ പണിതുടങ്ങിയ കെട്ടിടം ഇന്നും പാതി വഴിയിലാണ്. അട്ടപ്പാടിയിലെ സാധാരണക്കാരുടെ ആശ്രയമായ ആശുപത്രിയില്‍ ആവശ്യമുള്ള സജ്ജീകരണങ്ങളില്ല. 2004 ല്‍ ആരംഭിച്ച എക്സ് റേ ലാബ് ആവശ്യത്തിനുള്ള ഉപകരണങ്ങളുണ്ടായിട്ടും കൊല്ലങ്ങളായി പൂട്ടിയിട്ടിരിക്കുകയാണ്. പാലക്കാട്് ജില്ലയില്‍ തന്നെ ആദ്യത്തെ ടെലി മെഡിസിന്‍ ലാബിന്‍െറ പണി പൂര്‍ത്തിയായിട്ട് വര്‍ഷങ്ങളായെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ആശുപത്രിയിലെ ലബോറട്ടറിയാവട്ടെ അടച്ചുപൂട്ടലിന്‍െറ വക്കിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.