പേരില്‍ മാത്രം സ്മാര്‍ട്ടായി കരിമ്പുഴ ഒന്ന് വില്ളേജ്

ശ്രീകൃഷ്ണപുരം: പേരില്‍ മാത്രം സ്മാര്‍ട്ടായി കരിമ്പുഴ ഒന്ന് വില്ളേജ് ഓഫിസ്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്താണ് ഈ വില്ളേജ് ഓഫിസിനെ ‘സ്മാര്‍ട്ടായി’ പ്രഖ്യാപിച്ചത്. 40 ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടവും നിര്‍മിച്ചു. മതിയായ ജീവനക്കാരില്ലാത്തതിനാല്‍ വില്ളേജ് ഓഫിസിന്‍െറ പ്രവര്‍ത്തനം ‘സ്മാര്‍ട്ട്’ ആക്കാന്‍ നിലവിലുള്ള ജീവനക്കാര്‍ പാടുപെടുന്നു. കമ്പ്യൂട്ടര്‍വത്കരണം ഒരു പഴയ കമ്പ്യൂട്ടറിലൊതുങ്ങിയിരിക്കുകയാണ്. ‘സ്മാര്‍ട്ട്’ വില്ളേജ് ഓഫിസാകുമ്പോള്‍ വില്ളേജ് ഓഫിസര്‍ക്ക് പുറമെ സ്പെഷല്‍ വില്ളേജ് ഓഫിസര്‍, വില്ളേജ് അസിസ്റ്റന്‍റ്, രണ്ട് ഫീല്‍ഡ് അസിസ്റ്റന്‍റുമാര്‍ എന്നിവര്‍ വേണം. എന്നാല്‍ ഇവിടെയുള്ളത് സ്പെഷല്‍ വില്ളേജ് ഓഫീസറും രണ്ട് ജീവനക്കാരും മാത്രം. വിദ്യാലയങ്ങള്‍ തുറന്നതിനാല്‍, വരുമാനം, ജാതി, നോണ്‍ ക്രീമിലയര്‍, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ക്കായുള്ള തിരക്കാണ് ഇവിടെ. ഈ സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി നല്‍കണമെന്നതിന് പുറമെ, മിച്ചഭൂമി, റീ-സര്‍വേ എന്നിവയുമായി ബന്ധപ്പെട്ട പരിശോധനകളും നടത്തണം. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുമെന്ന് ഉദ്ഘാടന സമയത്ത് പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല. മാത്രവുമല്ല നിലവിലുള്ള ജീവനക്കാരെ വര്‍ക്ക് അറേഞ്ച്മെന്‍റിന്‍െറ പേരുപറഞ്ഞ് കൊണ്ടുപോവുകയും ചെയ്തു. പുതിയ സര്‍ക്കാര്‍ വന്നതോടെ ‘സ്മാര്‍ട്ട് വില്ളേജ്’ ശരിക്കും സ്മാര്‍ട്ട് ആകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.