പാലക്കാട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും സമ്പൂര്‍ണ എ പ്ളസ് നേടി ഇരട്ട സഹോദരിമാര്‍. പാലക്കാട് കാണിക്കമാത കോണ്‍വെന്‍റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനികളായ ജസ്നമോള്‍, സജ്നമോള്‍ എന്നിവരാണ് എല്ലാ വിഷയങ്ങളിലും സമ്പൂര്‍ണ എ പ്ളസ് നേടിയത്. ചന്ദ്രിക പാലക്കാട് ബ്യൂറോചീഫ് കിണാശ്ശേരി ട്വിന്‍സ് ഹൗസിലെ കെ.പി. ജലീലിന്‍െറയും ജില്ലാ സഹകരണ ബാങ്ക് ക്ളര്‍ക്ക് എ. സലീനയുടെയും മക്കളാണിരുവരും. ഫലം വന്നപ്പോള്‍ സജ്നമോള്‍ക്ക് മലയാളത്തില്‍ ബി പ്ളസ് ആയിരുന്നത് പുനര്‍ മൂല്യനിര്‍ണയത്തിലാണ് എ പ്ളസ് ആയത്. ഇതേ സ്കൂളില്‍നിന്ന് വൈഷ്ണരാജ്, വൈഖ്നരാജ് എന്നീ ഇരട്ട സഹോദരിമാര്‍ക്കും ഇത്തവണ സമ്പൂര്‍ണ എ പ്ളസ് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.