സഹകരണ ഓംബുഡ്സ്മാന്‍ സിറ്റിങ്: 14 പരാതികള്‍ തീര്‍പ്പാക്കി

പാലക്കാട്: സംസ്ഥാന സഹകരണ ഓംബുഡ്സ്മാന്‍ എ. മോഹന്‍ദാസ് ജില്ലാ സഹകരണ ബാങ്കില്‍ ക്യാമ്പ് സിറ്റിങ് നടത്തിയതില്‍ 29 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 14 എണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചു. ബാക്കി പരാതികള്‍ കൂടുതല്‍ തെളിവിലേക്കായി സെപ്റ്റംബര്‍ ഒമ്പതിലേക്ക് മാറ്റി വച്ചു. പരാതികളില്‍ അധികവും പലിശയിനത്തിലും പിഴപ്പലിശ ഇനത്തിലും ഇളവ് അവശ്യപ്പെട്ടുള്ളതായിരുന്നു. വായ്പക്കാരന്‍ മരണപ്പെട്ട വായ്പകളില്‍ റിസ്ക് ഫണ്ട് ആനുകൂല്യം ലഭിക്കുന്നതിനും റിട്ടയര്‍ ചെയ്ത സഹകരണ ജീവനക്കാര്‍ക്ക് പെന്‍ഷനും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നതിനും പരാതികള്‍ ഉണ്ടായിരുന്നു.വായ്പ കുടിശ്ശിക മുഴുവന്‍ തിരിച്ചടച്ചിട്ടും ജാമ്യവസ്തുവിന്‍െറ പ്രമാണം തിരികെ കിട്ടാന്‍ കാലതാമസം വരുന്നതിനെതിരെയും പരാതികള്‍ ലഭിച്ചു. റിസ്ക് ഫണ്ട് ആനുകൂല്യത്തിനെപ്പറ്റി പൊതുജനങ്ങള്‍ക്ക് വായിക്കാവുന്ന വിധത്തില്‍ ബാങ്കില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കാന്‍ ഓംബുഡ്സ്മാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് നിവേദനവും ലഭിച്ചിരുന്നു. ഓംബുഡ്സ്മാന് പരാതികള്‍ അയക്കേണ്ട വിലാസം: ഡെപ്യൂട്ടി രജിസ്ട്രാര്‍-സെക്രട്ടറി, സഹകരണ ഓംബുഡ്സ്മാന്‍ ഓഫിസ്, കൈതമൊക്ക്, തിരുവനന്തപുരം-23.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.