കൊല്ല്ളങ്കോട്: മീങ്കര ഡാം ശുദ്ധജലപദ്ധതിയുടെ കുടിവെള്ളം ടാപ്പുകളിലൂടെ വീണ്ടും കലങ്ങിയത്തെിയത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി. 16 അടിയിലത്തെിയ ഡാമിലെ ജലനിരപ്പാണ് വെള്ളത്തിന്‍െറ നിറവ്യത്യാസത്തിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തിന് ശമനം വന്നില്ല. ലക്ഷങ്ങള്‍ ചെലവഴിച്ച് ഫില്‍ട്ടര്‍ പ്ളാന്‍റ് സ്ഥാപിച്ചിട്ടും കലങ്ങിയ വെള്ളം വിതരണം ചെയ്യുന്നത് ജനദ്രോഹമാണെന്ന് വീട്ടമ്മമാര്‍ പറയുന്നു. കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, വടവന്നൂര്‍ പഞ്ചായത്തുകളിലെ ഒരു ലക്ഷത്തിലധികം പേര്‍ ഉപയോഗിക്കുന്ന കുടിവെള്ളം മലിനവും ദുര്‍ഗന്ധം വമിക്കുന്നതുമായതിനാല്‍ അടിയന്തരമായി വെള്ളം ശുചീകരിക്കാന്‍ നടപടിയെടുത്തില്ളെങ്കില്‍ സമരത്തിനിറങ്ങുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.