പാലക്കാട് മെഡിക്കല്‍ കോളജിലെ നിയമനങ്ങള്‍ പുന$പരിശോധിക്കണമെന്ന് ഡി.വൈ.എഫ്.ഐ

പാലക്കാട്: ഗവ. മെഡിക്കല്‍ കോളജിന്‍െറ നടത്തിപ്പ് പട്ടികജാതി വികസന വകുപ്പില്‍നിന്നും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലേക്ക് മാറ്റണമെന്ന് ഡി.വൈ.എഫ്.ഐ. മെഡിക്കല്‍ കോളജിലെ അനധികൃത നിയമനങ്ങള്‍ സ്ഥിരപ്പെടുത്തികൊണ്ടുള്ള കഴിഞ്ഞ സര്‍ക്കാറിന്‍െറ ഉത്തരവ് പുന$പരിശോധിക്കണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സര്‍ക്കാറിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് നിതിന്‍ കണിച്ചേരിയാണ് നിവേദനം നല്‍കിയത്. മെഡിക്കല്‍ കോളജ് പട്ടികജാതി വികസന വകുപ്പിന് കീഴില്‍ നടത്തികൊണ്ടുപോകുക ദുഷ്കരമാവുമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലേക്ക് മാറ്റുകയാണ് അഭികാമ്യമെന്നും നിവേദനത്തില്‍ പറയുന്നു. സ്ഥാപനം സ്വകാര്യവത്കരിക്കാനായി രൂപവത്കരിച്ച ട്രസ്റ്റ് പിരിച്ചുവിടണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജില്‍ നടത്തിയ നൂറിലേറെ നിയമനങ്ങള്‍ മാനദണ്ഡം ലംഘിച്ചാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടുണ്ട്. അനധികൃത നിയമനങ്ങള്‍ സ്ഥിരപ്പെടുത്തി കഴിഞ്ഞ ഫെബ്രുവരി 24ന് പട്ടികജാതി ക്ഷേമവകുപ്പ് അണ്ടര്‍ സെക്രട്ടറി ഒപ്പ് വെച്ച് ഇറക്കിയ ഉത്തരവ് റദ്ദാക്കണം. നിയമനം സംബന്ധിച്ച് പരാതി ഉയര്‍ന്നപ്പോള്‍ ഇതന്വേഷിച്ച വകുപ്പ് സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന ഉപസമിതി നിയമനങ്ങളില്‍ ക്രമക്കേടുണ്ടെന്നും പുന$പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ടിന്‍െറ വെളിച്ചത്തില്‍ വിജിലന്‍സ് സെക്രട്ടറിയും തുടര്‍നടപടിക്ക് ശിപാര്‍ശ ചെയ്തിരുന്നു. ഈ നടപടികള്‍ മരവിപ്പിച്ചാണ് യു.ഡി.എഫ് സര്‍ക്കാര്‍ രാഷ്ട്രീയപ്രേരിതമായി അനധികൃത നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ തത്ത്വത്തില്‍ തീരുമാനിച്ചതെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.