പാലക്കാട്: ജില്ലയില്‍ അനാദായകരമായ 240 സ്കൂളുകളുകളുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് കണക്ക്. അട്ടപ്പാടിയിലെ സ്കൂളുകളധികവും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. 60 കുട്ടികളില്‍ കുറവുള്ള സ്കൂളുകളാണ് സര്‍ക്കാര്‍ അനാദായകരമായി കണക്കാക്കുന്നത്. അടച്ചുപൂട്ടല്‍ ഭീഷണിയിലുള്ളവയില്‍ അധികവും എയ്ഡഡ് സ്കൂളുകളാണ്. പാലക്കാട് നഗരത്തിലെ എല്‍.എന്‍ പുരം എല്‍.പി.എസ് അടച്ചുപൂട്ടാനുള്ള മാനേജ്മെന്‍റ് ശ്രമം കോടതി കയറിയിരിക്കുകയാണ്. ആദിവാസി മേഖലയായ അട്ടപ്പാടിയിലാണ് അടച്ചുപൂട്ടല്‍ ഭീഷണിയിലുള്ള സ്കൂളുകളധികവും. പാലൂര്‍, മുള്ളി, കോട്ടിയാര്‍കണ്ടി, കുലുക്കൂര്‍, കത്താളക്കണ്ടി എന്നിവിടങ്ങളിലെ എല്‍.പി, യു.പി സ്കൂളുകള്‍ അനാദായകരമായ സ്കൂളുകളിലെ പട്ടികയിലുള്ളതാണ്. ഉള്‍പ്രദേശങ്ങളിലെ ഈ സ്കൂളുകള്‍ പൂട്ടിയാല്‍ കുട്ടികള്‍ക്ക് അധ്യയനത്തിന് മറ്റു മാര്‍ഗമുണ്ടാവില്ല. ഒന്നാംക്ളാസില്‍ ഒരു കുട്ടി മാത്രം പഠിക്കുന്ന സ്കൂളുകള്‍ ജില്ലയിലുണ്ട്. പ്രൈമറി സ്കൂളുകളിലെ കുട്ടികളുടെ കുറവാണ് ജില്ലയിലെ 240 സ്കൂളുകളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ചില എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ കുട്ടികളുടെ കുറവ് ചൂണ്ടിക്കാട്ടി സ്കൂള്‍ അടച്ചുപൂട്ടാല്‍ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചെങ്കിലും പൊതുജനങ്ങളുടെ എതിര്‍പ്പ്മൂലം നടപടിയെടുക്കാനായിട്ടില്ല. പുതുശ്ശേരിയിലെ സ്കൂള്‍ ദേശീയപാത വികസനത്തിന്‍െറ പേരിലാണ് അടച്ചുപൂട്ടപ്പെട്ടത്. അനാദയകരമായ സ്കൂളുകളുടെ എണ്ണം ഈ വര്‍ഷം കൂടാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ആറാം പ്രവൃത്തി ദിവസമായ ബുധനാഴ്ച കണക്കെടുപ്പ് പൂര്‍ത്തിയാവുമ്പോള്‍ ഇതുസംബന്ധിച്ച വ്യക്തമായ ചിത്രം തെളിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.