ഡോക്ടര്‍മാരുടെ കുറവ്: രോഗികളെ വലച്ച് കുമരനെല്ലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം

ആനക്കര: കുമരനെല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറുടെ കുറവ് രോഗികളെ വലക്കുന്നു. കപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന ആരോഗ്യകേന്ദ്രമാണ് കുമരനെല്ലൂരിലേത്. ദിനേന മുന്നൂറോളം രോഗികളാണ് ഇവിടെ ചികിത്സ തേടിയത്തെുന്നത്. എന്നാല്‍, ഇവരെ പരിശോധിക്കാന്‍ ഒരുമെഡിക്കല്‍ ഓഫിസര്‍ മാത്രമാണുള്ളത്. തിരക്കുമൂലം രോഗവിവരവും ചികിത്സയും വിശദമായ രീതിയില്‍ ലഭിക്കുന്നില്ളെന്ന് രോഗികള്‍ പറയുന്നു. മെഡിക്കല്‍ ഓഫിസര്‍ മറ്റ് ഒൗദ്യോഗിക ചുമതലകളുമുള്ളതിനാല്‍ വിരലിലെണ്ണാവുന്ന ദിവസം മാത്രമേ കേന്ദ്രത്തില്‍ പരിശോധനയുള്ളൂ. മറ്റ് ജീവനക്കാരുടെ കുറവുകള്‍ ഏറെക്കുറെ പരിഹരിച്ചിട്ടുണ്ടെങ്കിലും ഫീല്‍ഡ് സ്റ്റാഫിന്‍െറ രണ്ട് ഒഴിവ് നിലവിലുണ്ട്. നേരത്തേ ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിച്ചിരുന്ന ഡോക്ടറുടെ കാലാവധി തീര്‍ന്നിരിക്കുകയാണ്. കപ്പൂര്‍ പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും രോഗികള്‍ക്ക് ഗുണകരമാണ് കുമരനെല്ലൂരിലെ ഈ ആതുരാലയം. നേരത്തേ പഞ്ചായത്ത് അധീനതയില്‍ ആശുപത്രിയുടെ വികസനത്തിനും സംരക്ഷണത്തിനും പ്രത്യേക കമ്മിറ്റി പ്രവര്‍ത്തിച്ചിരുന്നെങ്കിലും പുതിയ കമ്മിറ്റി രൂപവത്കരിക്കാത്തത് പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍െറ അനാസ്ഥ മൂലം എടപ്പാള്‍, കൂറ്റനാട്, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളിലേക്ക് ദീര്‍ഘദൂരം സഞ്ചരിച്ചാണ് പ്രദേശവാസികള്‍ ചികിത്സ തേടുന്നത്. നിര്‍ധനരായ രോഗികള്‍ക്ക് ഇതുമൂലം കടുത്ത സാമ്പത്തിക നഷ്ടമുണ്ടാവുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.