വടക്കഞ്ചേരി ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

വടക്കഞ്ചേരി: ടൗണില്‍ ഗതാഗതകുരുക്കുമൂലം ജനം വീര്‍പ്പുമുട്ടുന്നു. വടക്കഞ്ചേരി റെസ്റ്റ് ഹൗസ് മുതല്‍ തങ്കം ജങ്ഷന്‍ വരെയും കിഴക്കഞ്ചേരി പഴയ തൃശൂര്‍ റോഡ്, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളിലുമാണ് ഗതാഗതകുരുക്ക് രൂക്ഷമായത്. 400 ഓട്ടോറിക്ഷകള്‍ ടൗണില്‍ സര്‍വിസ് നടത്തുന്നുണ്ട്. കാര്‍, ജീപ്പ്, ഓട്ടോ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നഗരത്തില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗതകുരുക്ക് രൂക്ഷമാക്കാന്‍ കാരണം. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്വകാര്യ സ്ഥലവും പഞ്ചായത്ത് സ്ഥലവും ഉണ്ടെങ്കിലും അവിടെ പാര്‍ക്ക് ചെയ്യുന്നില്ല. റോഡിന്‍െറ ഇരുഭാഗത്തും നടപ്പാതയുണ്ടെങ്കിലും അവിടെയെല്ലാം വഴിയോര കച്ചവടക്കാരും വ്യാപാര സ്ഥാപനങ്ങളും കൈയേറിയതിനാല്‍ കാല്‍നടയാത്രക്കാര്‍ തിരക്കേറിയ റോഡിനെയാണ് ആശ്രയിക്കുന്നത്. ടെലിഫോണ്‍ പോസ്റ്റുകളും വൈദ്യുതി പോസ്റ്റുകളും ഗതാഗതകുരുക്ക് വര്‍ധിപ്പിക്കുന്നു. മന്ദം ജങ്ഷന്‍, ടി.ആര്‍ മില്‍ ജങ്ഷന്‍, റെസ്റ്റ് ഹൗസ്, കിഴക്കഞ്ചേരി റോഡ്, ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ട്രാഫിക് ഡ്യൂട്ടിക്ക് നിയമപാലകരെ നിയമിക്കാത്തതും പ്രശ്നം രൂക്ഷമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.