മണ്ണാര്‍ക്കാട്ട് ഭക്ഷ്യമന്ത്രിയുടെ മിന്നല്‍ പരിശോധന

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പാര്‍ട്ടി പരിപാടിക്കത്തെിയ ഭക്ഷ്യ സിവില്‍ സപൈ്ളസ് മന്ത്രി പി. തിലോത്തമന്‍ കുന്തിപ്പുഴയിലെ സിവില്‍ സപൈ്ളസ് ഗോഡൗണില്‍ മിന്നല്‍ പരിശോധന നടത്തി. വ്യാഴാഴ്ച വൈകീട്ട് നാലിനാണ് മന്ത്രി ഗോഡൗണിലത്തെിയത്. പരിശോധന നടത്തിയ മന്ത്രി ഗോഡൗണില്‍ സൂക്ഷിച്ച ഉണക്കമുളക് ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടത്തെുകയും പരിശോധനക്കായി അയക്കുകയും ചെയ്തു. ഗോഡൗണിലുള്ള അരിയുടെ സ്റ്റോക്കും ഗുണനിലവാരവും മന്ത്രി പരിശോധിച്ചു. അങ്കണവാടികള്‍ക്ക് നല്‍കുന്ന അരി ഗുണനിലവാരമുള്ളതാവണമെന്നും വിതരണം നടത്തുമ്പോള്‍ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഗോഡൗണിലെ രേഖകളും പരിശോധിച്ചു. മന്ത്രിയുടെ പരിശോധന സമയത്ത് കൂടെ പാലക്കാട് എ.ആര്‍.എം ജെയ്സണ്‍ ജേക്കബും കൂടെയുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.