പാലക്കാട്: സിവില്‍ സ്പൈ്ളസ് വകുപ്പിന്‍െറ അംഗീകാരമുള്ള കേരള ഫുഡ് ഡീലേഴ്സ് ലൈസന്‍സും കേരള പള്‍സസ് ഡീലേഴ്സ് ലൈസന്‍സും കൈവശമില്ലാത്ത വ്യാപാരികള്‍ക്കെതിരെ നടപടിയുണ്ടാവില്ളെന്ന് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു. ഓണക്കാലത്തെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് തുടങ്ങിയവയെ തുടര്‍ന്നുള്ള വിലക്കയറ്റം തടയാനായി ചേര്‍ന്ന യോഗത്തില്‍ ഇതുസംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴായിരുന്നു കലക്ടറുടെ മറുപടി. അതേസമയം ഹോട്ടലുകള്‍, റസ്റ്റാറന്‍റുകള്‍, ബേക്കറികള്‍, തട്ടുകടകള്‍, ഭക്ഷ്യോല്‍പന്ന നിര്‍മാണ യൂനിറ്റുകള്‍ എന്നിങ്ങനെ ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനത്തിലോ വില്‍പനയിലോ ഏര്‍പ്പെട്ടവര്‍ 2006ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍േഡേര്‍ഡ്സ് ആക്ട് പ്രകാരമുള്ള ലൈസന്‍സ്, രജിസ്ട്രേഷനുകള്‍ നിര്‍ബന്ധമായും എടുത്തിരിക്കണം. അല്ലാത്തപക്ഷം കര്‍ശന ശിക്ഷാനടപടികള്‍ നേരിടേണ്ടിവരും. വ്യാപാരസ്ഥാപനങ്ങളിലെ വിലവിവരങ്ങള്‍, അളവു തൂക്കം, നികുതിയടവ്, ലൈസന്‍സ്, രജിസ്ട്രേഷന്‍ തുടങ്ങിയ വസ്തുതകളുമായി ബന്ധപ്പെട്ട് ലീഗല്‍ മെട്രോളജി, സിവില്‍ സപൈ്ളസ്, ഭക്ഷ്യ സുരക്ഷ, വില്‍പന നികുതി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധന ഊര്‍ജിതമാക്കുമെന്നും വ്യാപാരികള്‍ സഹകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു. പരിശോധനാ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ആക്ഷേപകരമായ പ്രവര്‍ത്തനങ്ങളോ വീഴ്ചകളോ ശ്രദ്ധയില്‍ പെട്ടാല്‍ വ്യാപാരികള്‍ക്ക് പരാതിപ്പെടാം. 12 ലക്ഷത്തില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള ഭക്ഷ്യ വ്യാപാരികള്‍ ഒരു വര്‍ഷത്തേക്ക് 100 രൂപ ഫീസ് നല്‍കി രജിസ്ട്രേഷന്‍ എടുക്കണം. 12 ലക്ഷത്തിന് മേല്‍ വാര്‍ഷിക വിറ്റുവരവുള്ളവര്‍ ഫുഡ് ബിസിനസ് ഓപറേറ്റേഴ്സ് ലൈസന്‍സ് ആണ് എടുക്കേണ്ടത്. രജിസ്ട്രേഷനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസുകളിലും ലൈസന്‍സിനുള്ള അപേക്ഷകള്‍ അസി. ഫുഡ് സേഫ്റ്റി കമീഷണറുടെ ജില്ലാ ഓഫിസിലുമാണ് സമര്‍പ്പിക്കേണ്ടത്. വിശദവിവരം www.foodsafety.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0491 2505081. ഓണക്കാലമാകുന്നതോടെ ചെക്പോസ്റ്റുകളിലെ പരിശോധനയിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കണമെന്ന വ്യാപാരികളുടെ ആവശ്യം ഗ്രീന്‍ ചാനല്‍ സംവിധാനം വഴി പരിഹരിക്കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി. ജില്ലയിലെ പാചകവാതക വിതരണം തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി. കോയമ്പത്തൂരില്‍നിന്ന് സിലിണ്ടറുകള്‍ സുഗമമായി എത്തിക്കാന്‍ വഴിയൊരുക്കണമെന്ന ഇന്ത്യന്‍ ഓയില്‍ കമ്പനി ഏജന്‍സികളുടെ ആവശ്യവും യോഗത്തില്‍ പരിഗണിക്കപ്പെട്ടു. യോഗത്തില്‍ ജില്ലാ സപൈ്ള ഓഫിസര്‍ ബി.ടി. അനിത, സിവില്‍ സപൈ്ളസ് സീനിയര്‍ സൂപ്രണ്ട് ദാക്ഷായണികുട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ഹബീബ്, ചേംബര്‍ ഓഫ് കോമേഴ്സ് പ്രതിനിധി ബാലകൃഷ്ണന്‍, പാചകവാതക വിതരണ ഏജന്‍സി പ്രതിനിധികള്‍, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.