കൊല്ലങ്കോട്്: ചുള്ളിയാര്‍ ഡാമില്‍ അനധികൃതമായി മണല്‍ ഖനനം ചെയ്യുന്നവരെ റെയ്ഡ് നടത്തി പിടികൂടിയവര്‍ക്കെതിരെ സ്ഥലംമാറ്റത്തിന് സമ്മര്‍ദം. ഇടുക്കുപാറ ഭാഗത്തെ ഖനനം റെയ്ഡ് നടത്തി പിടികൂടിയ ആറ് ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് വകുപ്പിലെ ഉന്നത തലങ്ങളില്‍ സ്വാധീനം ചെലുത്തി സ്ഥലംമാറ്റത്തിന് ശ്രമിക്കുന്നത്. ഡാമില്‍ ‘കെംഡെല്ലി’ന്‍െറ മണല്‍ ശേഖരത്തിന്‍െറ പേരില്‍ കരാറുകാരുടെ സഹായത്തോടെയായിരുന്നു ഖനനം. കഴിഞ്ഞ നവംബര്‍ 29നാണ് രേഖകളില്ലാതെ മണല്‍ഖനനം നടത്തിയവരെ അസി. എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ള സംഘം റെയ്ഡ് നടത്തി പിടികൂടിയത്. ലോറിയുടെ രണ്ട് എന്‍ജിനുകള്‍, ഒരു ഹിറ്റാച്ചി, ട്രാക്ടര്‍ തുടങ്ങി 50 ലക്ഷത്തിന്‍െറ യന്ത്രങ്ങളാണ് പിടിച്ചെടുത്തത്. പത്ത് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ചിറ്റൂര്‍ ഡിവിഷനല്‍ ഓഫിസിലത്തെിച്ച യന്ത്രങ്ങള്‍ 10,000 രൂപ മാത്രം പിഴ ഈടാക്കി ഉന്നത ഉദ്യോഗസ്ഥര്‍ വിട്ടുകൊടുത്തതിനെതിരെ ഓഫിസിനകത്ത് പ്രതിഷേധമുണ്ടായിരുന്നു. ഇതിന്‍െറ പ്രതികാരമെന്ന രീതിയിലാണ് റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനായി ഉന്നതങ്ങളില്‍ ചരടുവലികള്‍ നടക്കുന്നത്. 25,000 രൂപയിലധികം ചെലവഴിച്ച് യന്ത്രങ്ങള്‍ ചിറ്റൂരിലത്തെിച്ചപ്പോള്‍ കുറഞ്ഞ തുക മാത്രം പിഴ ഈടാക്കി വാഹനങ്ങള്‍ വിട്ടുകൊടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് കാണിച്ച് വിവിധ സംഘടനകള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. സത്യസന്ധമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ അന്യായമായി സ്ഥലംമാറ്റാനുള്ള നീക്കത്തിനെതിരെ വിവിധ ഉദ്യോഗസ്ഥ സംഘടനകള്‍ ചേര്‍ന്ന് നിയമപോരാട്ടത്തിനൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.