അലനല്ലൂര്‍: വരാനിരിക്കുന്ന ഓണം, പെരുന്നാള്‍ ആഘോഷ കാലത്ത് സ്വന്തം വീട്ടില്‍ വിളയിച്ചെടുത്ത വിഷരഹിത പച്ചക്കറിയിനങ്ങള്‍ കൊണ്ട് വിഭവങ്ങളുണ്ടാക്കാനുള്ള ഒരുക്കത്തിലാണ് എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികള്‍. വിഷലിപ്ത പച്ചക്കറികളെ പടിക്ക് പുറത്ത് നിര്‍ത്തുക, കൃഷിയില്‍ താല്‍പര്യം വളര്‍ത്തി സ്വാശ്രത്വബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതി ‘എന്‍െറ കറി എന്‍െറ മുറ്റത്ത്’ പി.ടി.എ പ്രസിഡന്‍റ് പൂതാനി നസീര്‍ ബാബു ഉദ്ഘാടനം ചെയ്തു. വെണ്ട, തക്കാളി, പാവല്‍, പയര്‍, വഴുതന, പടവലം, ചീര, മുളക്, കുമ്പളം, മത്തന്‍ എന്നിങ്ങനെയുള്ള വിത്തുകളടങ്ങുന്ന പാക്കറ്റുകള്‍ അലനല്ലൂര്‍ കൃഷിഭവനില്‍നിന്ന് ശേഖരിച്ച് സ്കൂളിലെ തെരഞ്ഞെടുത്ത 39 കുട്ടി കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. നടീല്‍ രീതികള്‍, ജൈവവളങ്ങള്‍, ജൈവ കീടനിയന്ത്രണ മാര്‍ഗങ്ങള്‍ എന്നിവയില്‍ അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും പരിശീലനവും നല്‍കി. പ്രധാനാധ്യാപിക എ. സതീദേവി അധ്യക്ഷത വഹിച്ചു. സി. മുസ്തഫ, പി. അബ്ദുസ്സലാം, ടി.എം. ഓമനാമ്മ, സി.കെ. ഹസീന മുംതാസ്, എ. സീനത്ത്, കെ. രമാദേവി, ഇ. പ്രിയങ്ക, പി. ശ്യാമ, പി. ജിഷ, ടി. ശ്യാമ, ഇ. പ്രിയങ്ക, പി. പ്രിയ, കെ. ഷീബ, സ്കൂള്‍ ലീഡര്‍ കെ. ജ്യോതിക, അദീബ് പൂതാനി, പി.എസ്. അജ്വദ്, ടി. അഫ്സ്വഹ്, കെ. മുഹമ്മദ് അമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.