കോളറ: പട്ടാമ്പിയില്‍ ഊര്‍ജിത നടപടിയുമായി ആരോഗ്യവകുപ്പ്

പട്ടാമ്പി: ജില്ലയില്‍ കോളറ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടി ഊര്‍ജിതമാക്കി. കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍െറ ആഭിമുഖ്യത്തില്‍ പട്ടാമ്പിയിലെ ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍ എന്നിവയില്‍ പരിശോധന നടത്തി. പാല്‍, പഴം ഉള്‍പ്പെടെ ഉപയോഗശൂന്യമായ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. അനധികൃതമായി പ്രവര്‍ത്തിച്ച് വരികയായിരുന്ന രണ്ട് ഭക്ഷണവിതരണ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. മേലെ പട്ടാമ്പിയില്‍ ഹൈസ്കൂള്‍ പരിസരത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ മലിനജലം ഓടയിലേക്ക് ഒഴുക്കിവിടുന്നത് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടത്തെി. തുടര്‍ന്ന് നഗരസഭാ സെക്രട്ടറിയോട് ഈ സ്ഥാപനത്തിന് സ്റ്റോപ് മെമോ നല്‍കാന്‍ ശിപാര്‍ശ ചെയ്തു. കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം നല്‍കണമെന്നും പഴയ ഭക്ഷണ പദാര്‍ഥങ്ങള്‍ വില്‍ക്കരുതെന്നും കുടിവെള്ളം റീജനല്‍ അനലിറ്റിക്കല്‍ ലബോറട്ടറിയില്‍ പരിശോധനക്ക് വിധേയമാക്കണമെന്നും സ്ക്വാഡ് നിര്‍ദേശിച്ചു.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. മുരളീധരന്‍, ശിവരാമന്‍, സുധീര്‍ രാജ്, നിഖില്‍ മോന്‍ എന്നിവരാണ് പരിശോധക സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.