എക്സൈസ് പരിശോധന: ലക്ഷങ്ങളുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

പാലക്കാട്: എക്സൈസ് കമീഷണല്‍ ഋഷിരാജ് സിങിന്‍െറ നിര്‍ദേശപ്രകാരം ജില്ലയില്‍ വ്യാപകമായി നടത്തിയ പരിശോധനയില്‍ 22,000 പാക്കറ്റ് ഹാന്‍സും 12 കിലോ പുകയില പൊടിയും പിടികൂടി. പുകയില ഉല്‍പ്പന്നങ്ങള്‍ കൈവശം വെച്ചവര്‍ക്കെതിരെ 130 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലയിലെ പാന്‍ഷോപ്പുകള്‍ അടപ്പിച്ചു. 13 റെയ്ഞ്ചുകള്‍, അഞ്ച് സര്‍ക്കിള്‍ ഓഫിസുകള്‍, രണ്ട് സ്പെഷല്‍ സ്ക്വാഡുകള്‍ എന്നിവ ചേര്‍ന്നാണ് പരിശോധന നടത്തിയത്. പാലക്കാട് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് കഞ്ചിക്കോട് വ്യവസായ മേഖലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ 8600 പാക്കറ്റ് ഹാന്‍സും പത്ത് കിലോ പുകയില പൊടിയും പിടികൂടി. എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.എസ്. സജികുമാര്‍ നേതൃത്വം നല്‍കി. പാലക്കാട് എക്സ്സൈസ് റെയ്ഞ്ചിന്‍െറ നേതൃത്വത്തില്‍ നഗരത്തിലും കഞ്ചിക്കോടുമായി നടത്തിയ പരിശോധനയില്‍ 2800 പായ്ക്കറ്റ് ഹാന്‍സ് പിടികൂടി. രണ്ടു കിലോ പുകയില പൊടിയും കസ്റ്റഡിയിലെടുത്തു. 14 കടയുടമകള്‍ക്കെതിരെ സിഗരറ്റ് ആന്‍റ് ടുബാക്കോ പ്രോഡക്ട്സ് നിരോധന നിയമപ്രകാരം കേസെടുത്തു. ഇവര്‍ക്ക് പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്‍സ്പെക്ടര്‍ എം. സജീവ് കുമാര്‍, അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ഡി. വിജയകുമാരന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.