കമുകുകളില്‍ മഹാളി രോഗം പടരുന്നു; ആശങ്കയോടെ കര്‍ഷകര്‍

ആനക്കര: കമുകുകള്‍ക്ക് ഭീഷണിയായി മഹാളി രോഗം. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ കമുകു തോട്ടങ്ങളിലാണ് രോഗം പടരുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് രോഗം വ്യാപകമാകാന്‍ കാരണം. മഴയോടൊപ്പം പുലര്‍ച്ചെയുള്ള മഞ്ഞും ഇടക്കിടെയുണ്ടാകുന്ന വെയിലുമാണ് രോഗം വ്യാപിക്കാനിടയാക്കുന്നതെന്നാണ് വിലയിരുത്തല്‍. അടക്കക്ക് വില കുറവുള്ള സമയത്ത് രോഗം വന്നത് കര്‍ഷകര്‍ക്ക് ഭീഷണിയായിട്ടുണ്ട്. തുരിശ്, ചുണ്ണാമ്പ്, പശ എന്നിവ ചേര്‍ത്തുള്ള പരമ്പരാഗത മഹാളിമരുന്നാണ് പ്രതിവിധിയായി കര്‍ഷകര്‍ ഉപയോഗിക്കുന്നത്. 80 മുതല്‍ 100 ലിറ്റര്‍ വരെയുള്ള മരുന്നിന്‍െറ ഒരു കൂട്ടിന്് 800 മുതല്‍ 1000 രൂപ വരെ വിലയുണ്ട്. മരുന്ന് തളിക്കാന്‍ ഇതിന്‍െറ മൂന്നിരട്ടി രൂപ ചെലവുവരും. മരുന്ന് തളിക്കാന്‍ ആളെ കിട്ടാത്തതും കര്‍ഷകരെ ആശങ്കയിലാക്കുന്നു. കമുകില്‍ കയറാനോ, മരുന്ന് തളിക്കാനോ, അടക്ക പറിക്കാനോ ആളെ കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളത്. മുമ്പ് മഹാളിമരുന്നിന്‍െറ വിലയ്ക്ക് തുല്യമായിരുന്നു തളിക്കാനുള്ള കൂലി. ഇതാണ് ഇപ്പോള്‍ മൂന്ന് ഇരട്ടിയായി വര്‍ധിച്ചത്. പുതിയ തലമുറയില്‍പ്പെട്ട മുണ്ട്രക്കോട് സ്വദേശി ജയന്‍, ചേക്കോട് സ്വദേശി സുധീഷ്, നയ്യൂര്‍ സ്വദേശി ഭാസ്കരന്‍ എന്നിവരാണ് ഇപ്പോള്‍ മരുന്ന് തളിക്കാന്‍ രംഗത്തുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.