ഷൊര്‍ണൂര്‍: കുളപ്പുള്ളി ബസ്സ്റ്റാന്‍ഡില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് ആധുനിക സൗകര്യങ്ങളുള്ള കെട്ടിടസമുച്ചയം നിര്‍മിക്കാന്‍ നഗരസഭക്ക് ലോക ബാങ്ക് നാല് കോടി രൂപ നല്‍കും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് ലോക ബാങ്ക് പദ്ധതി അംഗീകരിച്ചതെന്ന് നഗരസഭാധികൃതര്‍ പറഞ്ഞു. വരുമാനം കുറഞ്ഞ നഗരസഭകള്‍ക്കുള്ള പ്രത്യേക പദ്ധതിയിലാണ് ഷൊര്‍ണൂര്‍ നഗരസഭക്ക് തുക അനുവദിച്ചിട്ടുള്ളത്. പദ്ധതി പര്‍ത്തിയായാല്‍ നഗരസഭയുടെ തനത് വരുമാനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ഷോപ്പിങ്മാള്‍ മാതൃകയില്‍ ആധുനിക സൗകര്യങ്ങളുള്ള തിയറ്റര്‍ ഉള്‍പ്പെടെ ഈ കെട്ടിടത്തിലുണ്ടാകും. സന്നദ്ധ സംഘടനയായ ഓയിസ്കക്കാണ് നിര്‍മാണ ചുമതല. എട്ട് മാസത്തിനകം പണി പൂര്‍ത്തിയാക്കണമെന്നാണ് നിബന്ധന. കാലാവധിക്കകം പണി പൂര്‍ത്തിയാക്കിയില്ളെങ്കില്‍ തുക പലിശ സഹിതം തിരിച്ചടക്കണം. പാര്‍ക്കിങ്, ജന സേവന കേന്ദ്രം, കാര്‍ഷികോല്‍പന്ന വിപണന കേന്ദ്രം, വായനശാല, കോണ്‍ഫറന്‍സ് ഹാള്‍, സോളാര്‍ സംവിധാനം, മഴവെള്ള സംഭരണി എന്നിവയും കെട്ടിടത്തില്‍ ഉണ്ടാകുമെന്ന് വ്യവസ്ഥയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.