ഒറ്റപ്പാലം: ഓപറേഷന്‍ അനന്ദ നടപ്പാക്കുന്നതിന്‍െറ മുന്നോടിയായി ഒറ്റപ്പാലം നഗരത്തില്‍ കൈയേറ്റം കണ്ടത്തെിയ കെട്ടിടങ്ങളില്‍ മാര്‍ക്കിങ് പൂര്‍ത്തിയായി. തിരിച്ചുപിടിക്കേണ്ട ഭൂമിയിലെ കൈയേറ്റം ഒഴിയാന്‍ കെട്ടിട ഉടമകള്‍ക്ക് ഇതിനകം നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് കൈപ്പറ്റിയവരുടെ കെട്ടിടങ്ങളിലാണ് റവന്യൂ വകുപ്പിന്‍െറ നേതൃത്വത്തില്‍ മാര്‍ക്കിങ് പൂര്‍ത്തിയായത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കെട്ടിട ഉടമകളുടെ വാദം കേട്ട ശേഷം കൈയേറ്റം ഒഴിപ്പിക്കുന്ന തീയതി നിശ്ചയിക്കുമെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ വിജയഭാസ്കര്‍ പറഞ്ഞു. അതേസമയം, വ്യാപാരി സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്. സര്‍വേ നടന്നതില്‍ അപാകതയുണ്ടെന്നും കൈയേറ്റ ഭൂമിയല്ളെന്ന് ബോധ്യമുണ്ടായിട്ടും ഏതാനും കെട്ടിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ മാര്‍ക്കിങ് നടത്തിയത് അനുവദിക്കാനാവില്ളെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്‍റ് സി. സിദ്ദീഖ് പറഞ്ഞു. വ്യാപാരി സംഘടനയും കെട്ടിട ഉടമകളും ഇക്കാര്യം സംബന്ധിച്ച് ചൊവ്വാഴ്ച വാര്‍ത്താസമ്മേളനം വിളിച്ചിട്ടുമുണ്ട്. പാലക്കാട് ജില്ലാ സഹകരണ ബാങ്കിന്‍െറ ഒറ്റപ്പാലം ശാഖ കെട്ടിടം നല്‍കുന്നത് കൈയേറ്റ ഭൂമിയിലാണെന്നും എന്നാല്‍, സഹകരണ സ്ഥാപനമെന്ന ഇളവ് അനുവദിച്ച് ഒഴിപ്പിക്കാതിരിക്കാനുള്ള നീക്കം അനുവദിക്കില്ളെന്നും സിദ്ദീഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.