ഷൊര്‍ണൂര്‍: ‘മയ’ത്തീറ്റ ലഭിക്കാത്തത് താറാവ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. പുതുമഴ പെയ്ത് വെള്ളം പരക്കുന്നതോടെ പാലക്കാടന്‍ പാടങ്ങളിലത്തെുന്ന താറാവ് കൂട്ടങ്ങള്‍ക്ക് തീറ്റയുടെ ചാകരയാണ് ലഭിച്ചിരുന്നത്. ‘മയത്തീറ്റ’ എന്നറിയപ്പെടുന്ന ഞണ്ട്, ഞൗഞ്ഞ് എന്നിവ താറാവുകളുടെ ഇഷ്ടഭക്ഷണമാണ്. ഇവ പാടങ്ങളില്‍ കാര്യമായി ഇല്ലാത്തതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. ഞണ്ട്, ഞൗഞ്ഞ് തുടങ്ങിയവ പാടങ്ങളിലെ അമിത രാസവള പ്രയോഗം മൂലം ഗണ്യമായി കുറഞ്ഞതാണ് പ്രശ്നമായത്. ‘കക്ക കൊത്തി’ എന്ന വലിയ പക്ഷി പാടങ്ങളില്‍ നിറഞ്ഞതും മറ്റൊരു പ്രശ്നമാണ്. ഇവയുടെ ഭക്ഷണവും ‘മയത്തീറ്റ’യായതിനാല്‍ താറാവുകള്‍ക്ക് തീറ്റ ലഭിക്കുന്നില്ല. ആയിരം താറാവിന് ശരാശരി 150 കിലോ അരി ദിനംപ്രതി നല്‍കേണ്ടിവരുന്നു. ഇത് കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഭാരിച്ചതാണ്. ഇതിന് മാത്രം ദിവസേന 3,000 രൂപയോളം ചെലവഴിക്കേണ്ടിവരുന്നു. രാപ്പകല്‍ ഭേദമില്ലാതെയുള്ള ജോലിയായതിനാല്‍ താറാവിനെ മേക്കുന്നവര്‍ക്ക് 700 രൂപ കൂലിയും ഭക്ഷണവും നല്‍കണം. എല്ലാം കൂടി കണക്കാക്കിയാല്‍ പലപ്പോഴും ഒന്നും മിച്ചം വെക്കാനാകുന്നില്ളെന്ന് താറാവ് കര്‍ഷകന്‍ കോട്ടയം പനച്ചിക്കാടുള്ള ശിവന്‍ പറഞ്ഞു. ലോണെടുത്ത് ചെയ്യുന്നതിനാല്‍ പലപ്പോഴും തിരിച്ചടവും കഴിയാതെയാകുന്നു. തമിഴ്നാട്ടില്‍നിന്ന് ധാരാളം താറാവ് മുട്ട വരുന്നതിനാല്‍ മുട്ടക്ക് കാര്യമായ വില ലഭിക്കുന്നുമില്ല. കര്‍ഷകര്‍ക്ക് പ്രതിസന്ധികളുണ്ടെങ്കിലും നെല്‍പ്പാടങ്ങളിലിറങ്ങുന്ന താറാവ് കൂട്ടം സമീപവാസികള്‍ക്ക് കൗതുക കാഴ്ചയാണ്. തോടുകളിലൂടെയും മറ്റുമുള്ള ഇവയുടെ സഞ്ചാരം നിറകണ്‍കാഴ്ചയുമാണ്. കൂടുതല്‍ വെള്ളമുള്ള പാടങ്ങളില്‍ താറാവിനെ മേക്കാന്‍ ഫൈബര്‍ തോണികളുമായാണ് ഓരോ സംഘവും നെല്‍പ്പാടങ്ങളിലത്തെുന്നത്. ഇടനിലക്കാരനില്ലാത്തതിനാല്‍ കുറഞ്ഞ വിലയ്ക്ക് നാട്ടുകാര്‍ക്ക് താറാവ് മുട്ട ലഭിക്കും. കാലിലെ പാട പൊട്ടിയും മറ്റുമുള്ള താറാവുകളെ ഇറച്ചിയുണ്ടാക്കാനായി ലഭിക്കുന്നതും ഗുണകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.