ഒറ്റപ്പാലം: മേഖലയില്‍ കള്ളനോട്ടുകള്‍ വ്യാപകമാവുന്നു. 500, 1000 രൂപയുടെ വ്യാജനോട്ടുകളാണ് കൂടുതലായും പ്രചാരത്തിലുള്ളത്. ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകള്‍ കൈയിലത്തെുന്നവര്‍ അമളി തിരിച്ചറിയുന്നത് ബാങ്കിലത്തെുമ്പോള്‍ മാത്രമാണ്. ബാങ്കുകള്‍ കള്ളനോട്ട് തിരിച്ചുനല്‍കാത്തതിനാല്‍ പണം തന്നവനെ അറിഞ്ഞിട്ടും മടക്കിക്കൊടുക്കാന്‍ കഴിയാത്തതുമൂലം സാമ്പത്തിക നഷ്ടത്തിനിരയായവര്‍ ഏറെയാണ്. വന്‍ തുകക്കുള്ള ഭൂമി ഇടപാടുകളും മറ്റും ബാങ്ക് മുഖേന പണം നല്‍കി നടത്തുന്നത് വ്യാപകമായിട്ടുണ്ട്. ഇതുമൂലം കള്ളനോട്ട് ഭീഷണി ഒഴിവാക്കാനാവുന്നു. എന്നാല്‍, ചെറിയ ഇടപാടുകളില്‍ വന്നുചേരുന്ന കള്ളനോട്ടുകളാണ് ജനത്തെ വെട്ടിലാക്കുന്നത്. കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞ് നല്‍കിയ ആളെ സമീപിക്കുന്നവര്‍ക്ക് നിരാശയായിരിക്കും ഫലം. ഇത്തരം സന്ദര്‍ഭങ്ങളില്‍ നോട്ട് നല്‍കിയ വ്യക്തി കൈമലര്‍ത്താറാണ് പതിവ്. കള്ളനോട്ട് ബാങ്കിലത്തെിയാല്‍ ഇടപാടുകാരന്‍െറ നിരപരാധിത്വം ബോധ്യപ്പെടുന്ന അധികൃതര്‍, നിയമ നടപടികള്‍ക്ക് പൊതുവെ മുതിരാറില്ല. നമ്പര്‍ ഭാഗം മുറിച്ചുമാറ്റിയും കുറുകെ വരച്ചും തുടര്‍ പ്രചാരണം തടസ്സപ്പെടുത്തുകയോ കത്തിച്ചുകളയുകയോ ആണ് പതിവ്. ആര്‍.ബി.ഐ പരസ്യപ്പെടുത്തുന്ന യഥാര്‍ഥ കറന്‍സിയുടെ സവിശേഷതകള്‍ സാമാന്യ ജനത്തിന് പരിശോധിച്ചറിയാന്‍ കഴിയാത്തതും കള്ളനോട്ടുകളുടെ പ്രചാരണത്തിന് സഹായകമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.