തിരുപ്പൂര്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹതയെന്ന്

കോയമ്പത്തൂര്‍: ഡല്‍ഹിയില്‍ തിരുപ്പൂര്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. തിരുപ്പൂര്‍ വെള്ളിയങ്കാട് ഗണേശന്‍െറ മകന്‍ ശരവണനാണ് (24) മരിച്ചത്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പൊതുപ്രവേശ പരീക്ഷയെഴുതി എം.ഡി പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സിന് ചേര്‍ന്ന് ഒരാഴ്ചക്കുള്ളിലാണ് ശരവണന്‍െറ മരണം. ഒ.ബി.സി കാറ്റഗറിയില്‍ മൂന്ന് സീറ്റുകളാണുണ്ടായിരുന്നത്. ശരവണന്‍െറ ഒഴിവില്‍ എം.ഡി സീറ്റ് തരപ്പെടുത്താമെന്ന് കരുതുന്ന ചില കേന്ദ്രങ്ങളാണ് കൊലപാതകത്തിന്‍െറ പിന്നിലെന്ന് പിതാവ് ആരോപിക്കുന്നു. ഡല്‍ഹിയില്‍ താമസിച്ചിരുന്ന മുറിയില്‍ ദുരൂഹ സാഹചര്യത്തിലാണ് മൃതദേഹം കാണപ്പെട്ടത്. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ട്. മര്‍ദിച്ചവശനാക്കി ഞെരമ്പിലൂടെ വിഷം കുത്തിവെച്ചതായാണ് സംശയം. ഡല്‍ഹിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വിമാനമാര്‍ഗം ശരവണന്‍െറ മൃതദേഹം തിരുപ്പൂരിലത്തെിച്ച് സംസ്കരിച്ചു. മരണത്തിലെ ദുരൂഹത നീക്കുന്നതിന് തമിഴ്നാട് സര്‍ക്കാര്‍ ഇടപെടണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.