ബൈക്കിലത്തെി മാല പൊട്ടിച്ച കേസ്: രണ്ടുപേര്‍ അറസ്റ്റില്‍

ചിറ്റൂര്‍: ബൈക്കിലത്തെി സ്ത്രീകളുടെ മാലപൊട്ടിച്ച കേസിലെ രണ്ടുപേര്‍ പിടിയില്‍. കൊഴിഞ്ഞാമ്പാറ ഗാന്ധിനഗര്‍ സ്വദേശികളായ മിഥുന്‍ (24), അരുണ്‍ (20) എന്നിവരാണ് പൊലീസ് പിടിയിലായത്. ഇതോടെ ഒരു വര്‍ഷമായി ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ, ഇരട്ടക്കുളം, അഞ്ചാംമൈല്‍ ഭാഗങ്ങളിലുണ്ടായ കേസുകള്‍ക്ക് തുമ്പായി. പ്രായമായ സ്ത്രീകളുടെ മാലപൊട്ടിച്ച് ബൈക്കില്‍ രക്ഷപ്പെടുകയാണ് പതിവ്. വെവ്വേറെ മോട്ടോര്‍ സൈക്കിളുകള്‍ ഉപയോഗിച്ചാണ് ഇവര്‍ കവര്‍ച്ച നടത്തുന്നത്. ഇവര്‍ക്കെതിരെ ഇതിന് മുമ്പ് കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷനില്‍ കേസുകളുണ്ടായിരുന്നു. സ്വര്‍ണമാല ബാങ്കുകളില്‍ പണയം വെക്കുകയും പിന്നീട് ഇതെടുത്ത് വില്‍പ്പന നടത്തുകയുമാണ് പതിവ്. കവര്‍ച്ചാ സംഘം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചിറ്റൂര്‍ പൊലീസിന്‍െറ നിരീക്ഷണത്തിലായിരുന്നു. ഡിവൈ.എസ്.പി എം.കെ. സുല്‍ഫിക്കറുടെ നേതൃത്വത്തില്‍ ചിറ്റൂര്‍ സി.ഐ കെ.എം. ബിജു, എസ്.ഐ ബഷീര്‍ സി. ചിറക്കല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജേക്കബ്, നസീറലി, സിവില്‍ പൊലീസ് ഓഫിസര്‍ തമ്പി, സന്തോഷ് കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ ചിറ്റൂര്‍ കോടതി ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.