ഡിഫ്തീരിയ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും

പാലക്കാട്: സംസ്ഥാനത്ത് മലപ്പുറം ജില്ലയില്‍ ഭീഷണിയായ ഡിഫ്തീരിയയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ ആരോഗ്യ വകുപ്പിന്‍െറ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പുരോഗതിയുള്ളതായി ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. ജയശ്രീ അറിയിച്ചു. തീരെ കുത്തിവെപ്പ് എടുക്കാത്തവരോ ഭാഗികമായി മാത്രം എടുത്തവരോ ആയ അഞ്ച് വയസ്സില്‍ താഴെയുള്ള 5,820 കുട്ടികള്‍ക്ക് ജൂലൈ 13 വരെ പ്രതിരോധ കുത്തിവെപ്പ് നല്‍കിയതായി ഓഫിസര്‍ അറിയിച്ചു. മിഷ്യന്‍ ഇന്ദ്രധനുഷ് പദ്ധതി വഴി അങ്കണവാടി, സബ് സെന്‍ററുകള്‍ വഴിയാണ് കുത്തിവെപ്പ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഡിഫ്തീരിയ ലക്ഷണങ്ങളോടെ നാല് പേര്‍ ഇതിനകം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതില്‍ മൂന്നുപേര്‍ക്ക് രോഗം ഇല്ളെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ കൊപ്പം, ചളവറ, ചാലിശ്ശേരി, കോട്ടോപ്പുറം, തൃക്കിടീരി, വലപ്പുഴ, നെല്ലായ എന്നിവിടങ്ങളിലാണ് ഡിഫ്തീരിയ കുത്തിവെപ്പ് എടുക്കാത്തവരില്‍ കൂടുതലുള്ളത്. ജില്ലയില്‍ എല്ലാ പി.എച്ച്.സി സെന്‍ററുകളിലും ഡി.പി.ടി, പെന്‍റാവാലന്‍റ് വാക്സിനുകള്‍ ലഭ്യമാണ്. പനി, തൊണ്ടവേദനയും പഴുപ്പും, കഴുത്തില്‍ കഴലകള്‍ തുടങ്ങിയവ ഡിഫ്തീരിയ രോഗത്തിന്‍െറ ലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടേണ്ടതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.