കോയമ്പത്തൂര്‍: കേന്ദ്രസര്‍ക്കാറിന്‍െറ ആഭിമുഖ്യത്തില്‍ പോസ്റ്റ് ഓഫിസ് മുഖേന ഗംഗാനദീജലം വില്‍പന നടത്തുന്നതിനെതിരെ പെരിയാര്‍ ദ്രാവിഡ കഴകം സമരത്തിന്. ഗംഗാജലം പുണ്യതീര്‍ഥമായാണ് ഹൈന്ദവ വിശ്വാസികള്‍ കരുതുന്നത്. മതപരമായ ചടങ്ങുകള്‍ക്കാണ് ഇത് ഉപയോഗിക്കുന്നത്. വിശ്വാസം ചൂഷണം ചെയ്ത് നിരവധി സ്വകാര്യ ഏജന്‍സികള്‍ ഗംഗാജലം വില്‍പനയാരംഭിച്ച സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തന്നെ വില്‍പനക്ക് തയാറായത്. സ്വകാര്യ ഓണ്‍ലൈന്‍ ഏജന്‍സികളും ഗംഗാജലം വില്‍ക്കുന്നുണ്ട്. ഗംഗാജലം വില്‍പനച്ചരക്കായി മാറ്റിയതിനെതിരെ സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രതികരണങ്ങള്‍ നിറഞ്ഞതോടെയാണ് കോയമ്പത്തൂരില്‍ പെരിയാര്‍ ദ്രാവിഡ കഴകം ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്. ഗംഗാജലം വില്‍പന നടത്തുന്ന പോസ്റ്റ് ഓഫിസുകള്‍ക്ക് മുന്നില്‍ ഉപരോധം നടത്താനാണ് ഇവരുടെ തീരുമാനം. കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്തിന്‍െറ മതേതര നിലപാടിന് ഭീഷണിയാണെന്ന് ഇവര്‍ പറയുന്നു. ജൂലൈ പത്തിനാണ് ദേശവ്യാപകമായി ഗംഗാജലം വില്‍പന തുടങ്ങിയത്. തമിഴ്നാട്ടില്‍ ചെന്നൈ, കോയമ്പത്തൂര്‍ ഉള്‍പ്പെടെ ഒമ്പത് ഹെഡ് പോസ്റ്റോഫിസുകളിലാണ് വില്‍പന. അടുത്തയാഴ്ച മുതല്‍ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 94 പോസ്റ്റോഫിസുകളിലും വില്‍പന ആരംഭിക്കും. ഋഷികേശ്, ഗംഗോത്രി എന്നിവിടങ്ങളില്‍നിന്ന് സംഭരിക്കുന്ന ഗംഗാജലമാണ് വിതരണം ചെയ്യുന്നത്. തപാല്‍ വകുപ്പിന്‍െറ ഡല്‍ഹിയിലെ നോഡല്‍ ഓഫിസിനാണ് ചുമതല. ഗംഗോത്രിയില്‍നിന്ന് സംഭരിച്ച ഗംഗാജലം 200 മില്ലി ലിറ്ററിന് 25 രൂപയും 300 മില്ലി ലിറ്ററിന് 35 രൂപയുമാണ് നിരക്ക്. ഋഷികേശില്‍നിന്നുള്ള ഗംഗാജലം 200 മില്ലി ലിറ്ററിന് 15 രൂപയും 300 മില്ലി ലിറ്ററിന് 22 രൂപയും ഈടാക്കുന്നു. വില്‍പന തുടങ്ങി മണിക്കൂറുകള്‍ക്കകം മിക്ക പോസ്റ്റോഫിസുകളിലും സ്റ്റോക് തീര്‍ന്നു. ആവശ്യം വര്‍ധിച്ചാല്‍ ഡോര്‍ ഡെലിവറി നടത്താനും ആലോചനയുണ്ടെന്ന് തപാല്‍ അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.