കോയമ്പത്തൂര്‍ വനം ഡിവിഷനില്‍ ആറ് മാസത്തിനിടെ ചെരിഞ്ഞത് 15 കാട്ടാനകള്‍

കോയമ്പത്തൂര്‍: നടപ്പുവര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ കോയമ്പത്തൂര്‍ ഫോറസ്റ്റ് ഡിവിഷനില്‍ വിവിധ കാരണങ്ങളാല്‍ 15 കാട്ടാനകള്‍ ചെരിഞ്ഞു. കൃഷിയിടങ്ങളിലെ വൈദ്യുതിവേലികളില്‍ തട്ടിയും ട്രെയിനിടിച്ചും രോഗബാധ മൂലവുമാണ് കൂടുതലും ചെരിയുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആനകളുള്ള വനപ്രദേശമാണിത്. പത്തുവര്‍ഷം മുമ്പ് ഈ വനമേഖലയില്‍ 2,400 കാട്ടാനകളുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ 3,600ലധികം കാട്ടാനകളുള്ളതായാണ് കണക്ക്. വേട്ട ഫലപ്രദമായി തടയാന്‍ കഴിഞ്ഞതാണ് മുഖ്യകാരണം. എണ്ണം കൂടിയതോടെ തീറ്റയും വെള്ളവും വനഭാഗങ്ങളില്‍ കിട്ടാനില്ല. ഇതോടെ ഇവ മലയോര മേഖലയിലെ കൃഷിയിടങ്ങളിലത്തെുന്നു. ഇതിനാല്‍ കോടികളുടെ കൃഷിനാശമാണ് സംഭവിക്കുന്നത്. കാട്ടാനകളുടെ ആക്രമണത്തില്‍ ഓരോ വര്‍ഷവും മുപ്പതിലധികം പേരാണ് കൊല്ലപ്പെടുന്നത്. വനഭാഗങ്ങള്‍ കൈയേറി വന്‍കിട കെട്ടിടങ്ങളും റിസോര്‍ട്ടുകളും നിര്‍മിക്കുന്നത് വര്‍ധിക്കുന്നതായി ഈയിടെ സര്‍വേ റിപ്പോര്‍ട്ട് വന്നിരുന്നു. ഉപഗ്രഹ പഠനത്തില്‍ പശ്ചിമഘട്ട വനമേഖലയുടെ വിസ്തൃതി നാള്‍ക്കുനാള്‍ കുറയുന്നതായും കണ്ടത്തെി. തമിഴ്നാട്ടില്‍ ക്ഷേത്രങ്ങളിലുള്ള നാട്ടാനകള്‍ക്ക് മേട്ടുപാളയത്തെ തേക്കംപട്ടി ക്യാമ്പില്‍ കോടികള്‍ ചെലവഴിച്ച് സുഖചികിത്സ നല്‍കുന്ന തമിഴ്നാട് സര്‍ക്കാര്‍ കാട്ടാനകളുടെ ജീവന് വില കല്‍പ്പിക്കുന്നില്ളെന്നാണ് മൃഗസ്നേഹി സംഘടനകളുടെ ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.