അഗളി: അട്ടപ്പാടിയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണാനായി സ്ഥലം എം.എല്‍.എ അഡ്വ. എന്‍. ഷംസുദ്ദീന്‍െറ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. കാട്ടാന നാശംവിതച്ച അഗളി പഞ്ചായത്തിലെ ചിപറമ്പ്, മുക്കാലി, കല്‍ക്കണ്ടി, കള്ളമല പ്രദേശങ്ങളില്‍ എം.എല്‍.എ സന്ദര്‍ശനം നടത്തി. കല്‍ക്കണ്ടിയില്‍ ചേര്‍ന്ന യോഗത്തില്‍ വനം വകുപ്പ് അധികൃതര്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ആനശല്യം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ വനം വകുപ്പ് അധികൃതരെ ചുമതലപ്പെടുത്തി. ആന ശല്യം കൂടുതലുള്ള പ്രദേശത്ത് ക്യാമ്പ് ചെയ്യാനും ആനകളെ വിരട്ടിയോടിക്കാനും വനപാലകര്‍ക്ക് എം.എല്‍.എ നിര്‍ദേശം നല്‍കി. തമിഴ്നാട് മാതൃകയില്‍ ലൈറ്റ് സംവിധാനം അടിയന്തരമായി ഏര്‍പ്പെടുത്താനും നാശനഷ്ടങ്ങള്‍ സംഭവിച്ച കര്‍ഷകരില്‍നിന്ന്് ധനസഹായത്തിന് അപേക്ഷ സ്വീകരിക്കാനും നിര്‍ദേശിച്ചു. സോളാര്‍ വേലി ആവശ്യമുള്ള കര്‍ഷകര്‍ക്ക് ഇത് നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. അഗളി പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീലക്ഷ്മി ശ്രീകുമാര്‍, അഗളി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.പി. ബാബു, ജില്ലാ പഞ്ചായത്തംഗം സി. രാധകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.