പട്ടാമ്പി: സംസ്ഥാന സര്‍ക്കാറിന്‍െറ ബജറ്റില്‍ പട്ടാമ്പിക്ക് ആശ്വസിക്കാനേറെ. നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കുന്ന ബൈപാസ് ഉള്‍പ്പെടെ പട്ടാമ്പിയുടെ ചിരകാലാഭിലാഷങ്ങള്‍ക്ക് നിറം പകരുന്നതാണ് ബജറ്റ്. മേലെ പട്ടാമ്പി മുതല്‍ ബസ്സ്റ്റാന്‍ഡ് വരെയുള്ള ഭാഗത്താണ് നിത്യവും ഗതാഗതം സ്തംഭിക്കുന്നത്. റോഡ് നവീകരിച്ചിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരമായിരുന്നില്ല. മുമ്പ് ആസൂത്രണം ചെയ്ത നിളാതീരം ബൈപാസ് പദ്ധതി പ്രതീക്ഷ നല്‍കിയെങ്കിലും മുടങ്ങി. മുന്‍ ബ്ളോക് പഞ്ചായത്ത് ഭരണ സമിതി തുടങ്ങിവെച്ച മേലെ പട്ടാമ്പിയില്‍ നിന്നുള്ള ബൈപാസാണ് ഇപ്പോള്‍ ആശ്വാസം പകരുന്നത്. പുതിയ സര്‍ക്കാറിന്‍െറ ആദ്യ ബജറ്റ് ബൈപാസിന് തുക നീക്കിവെച്ചതോടെ പട്ടാമ്പിക്കാരുടെ ചിരകാലാഭിലാഷമാണ് പൂവണിയുന്നത്. പുതുതായി അനുവദിച്ച കൊപ്പം പൊലീസ് സ്റ്റേഷന്‍ പട്ടാമ്പി സ്റ്റേഷന്‍െറ ജോലിഭാരം കുറക്കും. ഏഴുപഞ്ചായത്തുകളും പട്ടാമ്പി നഗരസഭയും അധികാര പരിധിയിലുള്ള പട്ടാമ്പി പൊലീസ് സ്റ്റേഷന് ഭാരതപ്പുഴയിലെയും തൂതപ്പുഴയിലെയും മണല്‍ക്കൊള്ള തന്നെ വലിയ തലവേദനയാണ്. കൊപ്പത്തെയും പട്ടാമ്പിയിലെയും വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സുരക്ഷയും സ്റ്റേഷന് അധികഭാരമാണ്. സ്റ്റേഷന്‍ വിഭജിക്കുന്നതോടെ വളരെക്കാലമായുള്ള ആവശ്യമാണ് നിറവേറുന്നത്. പട്ടാമ്പി ഫയര്‍ സ്റ്റേഷനും മുമ്പ് പലതവണ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ട പദ്ധതിയാണ്. സ്ഥല ലഭ്യതയാണ് പലപ്പോഴും തടസ്സമായിരുന്നത്. ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി ഫയര്‍ സ്റ്റേഷനുകളുടെ സേവനമാണ് പട്ടാമ്പിയിലും പരിസരങ്ങളിലും കിട്ടിയിരുന്നത്. യാത്രാ ദൈര്‍ഘ്യം മൂലം തക്ക സമയത്തത്തൊന്‍ അഗ്നിശമനസേനക്ക് പലപ്പോഴും കഴിയാറില്ല. ഗവ. സംസ്കൃത കോളജില്‍ സയന്‍സ് ബ്ളോക്കിനായി തുക നീക്കിവെച്ചതും പുതുതായി സംസ്കൃത ബ്ളോക് അനുവദിച്ചതും ബജറ്റിലെ മറ്റു പ്രതീക്ഷകളില്‍ ചിലതാണ്. പട്ടാമ്പി ഗവ. ഓറിയന്‍റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പത്ത് ക്ളാസ് മുറികള്‍ നിര്‍മിക്കാന്‍ പത്ത് കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. വാടാനാംകുര്‍ശി ഫൈ്ള ഓവര്‍ പട്ടാമ്പി-പാലക്കാട് റൂട്ടിലെ യാത്രക്കാര്‍ക്ക് അനുഗ്രഹമാകും. നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍പ്പാതക്ക് കുറുകെയാണ് റോഡ് കടന്നുപോകുന്നത്. തീവണ്ടി കടന്നു പോകുമ്പോഴുണ്ടാവുന്ന ഗതാഗതസ്തംഭനം ഇവിടെ വലിയ പ്രയാസമുണ്ടാക്കുന്നു. പലപ്പോഴും ട്രെയിനത്തെുന്നതിന് ഏറെ മുമ്പ് തന്നെ ഗേറ്റ് അടച്ചിടാറുണ്ട്. 10 കോടി രൂപയാണ് ഫൈ്ള ഓവറിനായി ബജറ്റില്‍ വകയിരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.