കാട്ടുതീ, ചന്ദനമോഷണം, വ്യാജ വാറ്റ്; അനങ്ങന്‍മല വെളുക്കുന്നു

ഒറ്റപ്പാലം: വേനലില്‍ പതിവായ അഗ്നിബാധയും അകില്‍ മോഷണവും വ്യാജവാറ്റും അത്യപൂര്‍വ ഒൗഷധ സസ്യങ്ങളുടെ കലവറയായ അനങ്ങന്‍മലയെ വെളുപ്പിക്കുന്നു. ഒറ്റപ്പാലം നഗരസഭയിലും അമ്പലപ്പാറ, അനങ്ങനടി, തൃക്കടീരി പഞ്ചായത്തുകളിലുമായി വ്യാപിച്ചുകിടക്കുന്ന അനങ്ങന്‍മല ടൂറിസം വകുപ്പിന്‍െറ ഭൂപടത്തില്‍ ഇടംനേടിയതാണ്. കീഴൂര്‍ പണിക്കര്‍കുന്നില്‍ ആരംഭിച്ച ഇക്കോ ടൂറിസം പദ്ധതിയുടെ അടുത്തഘട്ട പ്രവൃത്തി ഈ മല കേന്ദ്രീകരിച്ചാണ് പുരോഗമിക്കുക. വേനലില്‍ അടിക്കടിയുണ്ടാകുന്ന അഗ്നിബാധയാണ് അനങ്ങന്‍മലക്ക് വലിയ ഭീഷണിയാവുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് വനംവകുപ്പ് നട്ടുപിടിപ്പിച്ച സസ്യജാലങ്ങള്‍ങ്ങളാണ് അഗ്നിബാധയില്‍ നശിക്കുന്നത്. മലയില്‍ വാഹനമത്തെിക്കാനോ വെള്ളം ശേഖരിക്കാനും സൗകര്യമില്ലാത്തതിനാല്‍ ദിവസങ്ങളോളം തുടരുന്ന അഗ്നിബാധ നോക്കിനില്‍ക്കാനേ ഫയര്‍ഫോഴ്സിനാവുന്നുള്ളൂ. ചന്ദനമരം തേടി മലയിലത്തെുന്നവരില്‍ ദൂര ദിക്കുകരുമുണ്ട്. അകില്‍മരങ്ങള്‍ വെട്ടി കഷ്ണങ്ങളാക്കി ചാക്കുകളില്‍ താഴ്വാരത്തത്തെിക്കുന്നത് പ്രദേശവാസികളും തടയാറില്ല. ഏതാനും ദിവസം മുമ്പ് താഴ്വാരത്തു നിര്‍ത്തിയിട്ട ബൈക്കുകള്‍ ശ്രദ്ധയില്‍പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ അഞ്ചുകിലോ ചന്ദനവും മോഷണ വസ്തു വാങ്ങാനത്തെിയവരുള്‍പ്പെടെ അഞ്ചംഗ സംഘവും പിടിയിലായിരുന്നു. അനങ്ങന്‍മല കേന്ദ്രീകരിച്ച് നടക്കുന്ന വ്യാജവാറ്റ് തടയാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കാവുന്നില്ല. മലയില്‍ റെയ്ഡിനിടെ വാഷിന്‍െറ വന്‍ ശേഖരവും വാറ്റുപകരണങ്ങളും പലതവണ കണ്ടത്തെിയെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് വാറ്റു തുടരാനിടയാക്കുന്നു. വരോട്, ചീനിക്കപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥ സംഘത്തിന്‍െറ വരവറിയിക്കാന്‍ വാറ്റുകാരുടെ സില്‍ബന്ധികളുണ്ടെന്നാണ് വിവരം. കുരങ്ങന്‍, പന്നി, മുയല്‍, മയില്‍ തുടങ്ങിയ ജീവിവര്‍ഗത്തിന്‍െറ ആവാസകേന്ദ്രവും അപൂര്‍വ ഒൗഷധ സസ്യങ്ങളുടെ കലവറയുമാണ് ഈ മല. വനംവകുപ്പിന്‍െറ കുറ്റമറ്റ നിത്യനിരീക്ഷണവും സംരക്ഷണവും ലഭിക്കുന്ന പക്ഷം മല നിബിഢവനമായി മാറുമെന്നാണ് നാട്ടുകാരുട വിലയിരുത്തല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.