ആനക്കര: ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പെരുന്നാളാഘോഷത്തിന്‍െറ ഭാഗമായി മെഹന്തി എന്ന പേരില്‍ മൈലാഞ്ചിയിടല്‍ നടന്നു. ഓരോ ഡിവിഷനിലേയും വിദ്യാര്‍ഥികള്‍ ഓരോ ടീമായിട്ടാണ് മത്സരം നടന്നത്. കൂടല്ലൂര്‍ ഹൈസ്കൂളില്‍ മെഹന്തി മൈലാഞ്ചിയിടല്‍ മത്സരം നടന്നു. യു.പി വിഭാഗത്തില്‍ ഫാത്തിമ ജെബിന്‍, നജ്ല ടീം ഒന്നാം സ്ഥാനം നേടി. ഹൈസ്കൂള്‍ പ്രധാനാധ്യാപിക സതീദേവി, യു.പി പ്രധാനാധ്യാപകന്‍ വിദ്യാധരന്‍, അധ്യാപകരായ വിപിന്‍ഗോപി, അഷിം, ലത, ദീപ, സല്‍മ, പ്രീത എന്നിവര്‍ നേതൃത്വം നല്‍കി. പട്ടാമ്പി: കരിങ്ങനാട് ഇസ്ലാമിക് ഓറിയന്‍റല്‍ ഹൈസ്കൂള്‍ ‘പെരുന്നാള്‍ പൊലിമ’ എന്ന പേരില്‍ വിവിധ പരിപാടികളോടെ പെരുന്നാള്‍ ആഘോഷം നടത്തി. മൈലാഞ്ചിയിടല്‍ മത്സരം, ജലച്ചായ മത്സരം, പെരുന്നാള്‍ പാട്ട് മത്സരം, ക്രയോണ്‍ ആന്‍ഡ് കളറിങ് മത്സരവും നടന്നു. മലര്‍വാടി ടീന്‍ഇന്ത്യ റമദാനിലുടനീളം നടത്തിയ ‘ഒരു ദിനം ഒരു ചോദ്യം’ പ്രശ്നോത്തരി വിജയികള്‍ക്കുള്ള സമ്മാന ദാനവും നടന്നു. എച്ച്.എം അബൂബക്കര്‍ സിദ്ധീഖ്, ഡി.എച്ച്.എം ശോഭന, അധ്യാപകരായ നാസര്‍ കാരക്കാട്, നഫീസത്ത് സന, സലീന, മിന്നത്ത്, ഫാത്തിമക്കുട്ടി, ഷഹനാസ് എന്നിവര്‍ നേതൃത്വം നല്‍കി. പട്ടാമ്പി: എം.ഇ.എസ് ഇന്‍റര്‍നാഷനല്‍ സ്കൂളില്‍ ഈദ് ആഘോഷിച്ചു. സ്കൂള്‍ ചെയര്‍മാന്‍ ഡോ. കെ.പി. അബൂബക്കര്‍, സെക്രട്ടറി കെ.എസ്.ബി.എ. തങ്ങള്‍, പ്രിന്‍സിപ്പല്‍ ആശാ ബൈജു എന്നിവര്‍ ഈദ് സന്ദേശം നല്‍കി. ഹൈസ്കൂള്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കായി മൈലാഞ്ചിയിടല്‍ നടത്തി. എടപ്പലം പി.ടി.എം.വൈ ഹൈസ്കൂള്‍ സ്കൗട്ട് യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ മൈലാഞ്ചിയിടല്‍ മത്സരം നടത്തി. ഓങ്ങല്ലൂര്‍ അല്‍ഹുദാ ഇംഗ്ളീഷ് സ്കൂളില്‍ മെഹന്തി ഫെസ്റ്റ് നടത്തി. വിജയികള്‍ക്ക് സ്കൂള്‍ കമ്മിറ്റി സെക്രട്ടറി സി.കെ. അബ്ദുല്ല സമ്മാനദാനം നടത്തി. പ്രിന്‍സിപ്പല്‍ ടി. സുരേഷ്, മുഹമ്മദ് അശ്റഫ്, കെ.ടി. ഹംസ, ജാഫര്‍ ഹുദവി എന്നിവര്‍ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.