പാലക്കാട്: ചെറിയപെരുന്നാളിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രധാന ടൗണുകളിലെ വിപണി തിരക്കിലമര്‍ന്നു. റമദാന്‍ 29ന് മാസപ്പിറവി കണ്ടാല്‍ ചൊവ്വാഴ്ചയോ അല്ളെങ്കില്‍ നോമ്പ് 30 പൂര്‍ത്തിയാക്കി ബുധനാഴ്ചയോ ഈദുല്‍ ഫിത്ര്‍ ആഘോഷിക്കും. വസ്ത്രക്കടകളിലാണ് പെരുന്നാള്‍ കോടി വാങ്ങാനത്തെുന്നവരുടെ വലിയ തിരക്ക്. ഒരാഴ്ച മുമ്പ് തുടങ്ങിയ തിരക്ക് ഇപ്പോള്‍ പാരമ്യത്തിലാണ്. മഴമാറി വെയില്‍ പരന്നതോടെ ശനിയാഴ്ച പാലക്കാട് നഗരത്തിലെ കടകളില്‍ ജനം ഒഴുകിയത്തെി. ഏറ്റവും പുതിയ മോഡലുകള്‍ വില്‍പ്പനക്ക് വെച്ചും വിവിധ തരം ഓഫറുകള്‍ പ്രഖ്യാപിച്ചും ആളുകളെ ആകര്‍ഷിക്കാന്‍ കടക്കാര്‍ മത്സരിക്കുകയാണ്. വന്‍കിട ഷോപ്പിങ് മാളുകള്‍ മുതല്‍ വഴിയോരകച്ചവടക്കാര്‍ വരെ വസ്ത്രങ്ങള്‍ക്ക് ഡിസ്കൗണ്ട് നല്‍കി പരമാവധി വിറ്റഴിക്കാനുള്ള ശ്രമത്തിലാണ്. ജനത്തിരക്ക് കാരണം രാത്രി വൈകിയാണ് ഷോപ്പുകള്‍ അടക്കുന്നത്. വലിയ വസ്ത്രാലയങ്ങളില്‍ നോമ്പ് തുറക്കാനും പ്രാര്‍ഥനക്കും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ചെരിപ്പ് കടകളിലും ഫാന്‍സി ഷോപ്പുകളിലും തിരക്കനുഭവപ്പെടുന്നുണ്ട്. വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവും വിപണിയെ ബാധിച്ചിട്ടുണ്ടെങ്കിലും പെരുന്നാള്‍ തിരക്കിന് കുറവില്ളെന്ന് വ്യാപാരികള്‍ പറയുന്നു. ജില്ലയില്‍ പാലക്കാട് നഗരത്തിലെ വസ്ത്രക്കടകള്‍ക്ക് പുറമേ മണ്ണാര്‍ക്കാട്, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, പത്തിരിപ്പാല, ഒറ്റപ്പാലം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലും വസ്ത്രക്കടകളില്‍ തിരക്ക് പാരമ്യത്തിലാണ്. കൊടുവായൂര്‍, കൊല്ലങ്കോട്, പുതുനഗരം എന്നിവിടങ്ങളിലും പെരുന്നാള്‍ വിപണി സജീവമാണ്. കണ്‍സ്യൂമര്‍ ഫെഡും സപൈ്ളകോയും റമദാന്‍ ചന്തകള്‍ തുടങ്ങിയത് വിലക്കയറ്റത്തില്‍ പെറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ഒരു പരിധിവരെ ആശ്വാസമായി. ചിറ്റൂര്‍, ഒറ്റപ്പാലം, പട്ടാമ്പി, ആലത്തൂര്‍, മണ്ണാര്‍ക്കാട് താലൂക്കുകളിലെ പീപ്പിള്‍സ് ബസാര്‍, മാവേലി സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവ കേന്ദ്രീകരിച്ചാണ് ചന്ത. 13 സബ്സിഡി സാധനങ്ങള്‍ക്കു പുറമേ ബിരിയാണി അരി, നെയ്യ്, ഗരം മാസാല എന്നിവക്കും വിലക്കിഴിവുണ്ട്. സപൈ്ളകോ, കണ്‍സ്യൂമര്‍ഫെഡ് ചന്തകളില്‍ ശനിയാഴ്ച വന്‍ തിരക്കനുഭവപ്പെട്ടു. ഞായറാഴ്ചയും സപൈ്ളകോ ചന്തകള്‍ പ്രവര്‍ത്തിക്കും. ഹോര്‍ട്ടികോര്‍പ്പ്, ത്രിവേണി സ്റ്റോറുകള്‍ കേന്ദ്രീകരിച്ച് വിലക്കിഴിവില്‍ പച്ചക്കറി വില്‍പ്പന തുടങ്ങിയതും ജനങ്ങള്‍ക്ക് ആശ്വാസമായി. വിപണി വിലയേക്കാള്‍ 30 ശതനമാനം വിലകുറച്ചാണ് 15 ഇനം പച്ചക്കറികള്‍ വില്‍ക്കുന്നത്. കര്‍ഷകരില്‍നിന്ന് പരമാവധി പച്ചക്കറി നേരിട്ട് എടുത്താണ് ഹോര്‍ട്ടികോര്‍പ് വില്‍പനക്ക് എത്തിക്കുന്നത്. വി.എഫ്.സി.പി.കെയുടെ പച്ചക്കറി ചന്തകളും വില പിടിച്ചുനിര്‍ത്താന്‍ സഹായകരമാണ്. അതേസമയം, റമദാന്‍ തുടങ്ങിയതു മുതല്‍ കോഴിയിറച്ചിക്ക് വില ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. പെരുന്നാളിനും ഇതില്‍ മാറ്റം വരാന്‍ സാധ്യതയില്ല. ബീഫ്, മട്ടന്‍ എന്നിവക്കും പൊള്ളുന്ന വിലയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.