കാറ്റില്‍ മരം വീണ് വീടുകള്‍ തകര്‍ന്നു

അലനല്ലൂര്‍: ശക്തമായ കാറ്റില്‍ മേഖലയില്‍ വ്യാപക നാശനഷ്ടം. മരം വീണ് തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ തിരുവാലപ്പറ്റ ഉമ്മറിന്‍െറ വീട് ഭാഗികമായി തകര്‍ന്നു. വീടിനു സമീപത്തെ വൈദ്യുതിക്കാലും മരം വീണ് തകര്‍ന്നു. പാറോക്കോട് ഷമീറിന്‍െറ വളപ്പിലെ റബര്‍മരങ്ങളും കടപുഴകി വീണിട്ടുണ്ട്. വാര്‍ഡ് അംഗം എ. ദീപ, വില്ളേജ് ഓഫിസര്‍ സലീം പാറോക്കോട്ട് എന്നിവര്‍ സ്ഥലത്തത്തെി നാശനഷ്ടം വിലയിരുത്തി. എടത്തനാട്ടുകര പടിക്കപ്പാടത്തെ പാറോക്കോട് കുഞ്ഞന്‍െറ വീടിന് മുകളില്‍ മരം വീണ് അടുക്കളയുടെ ഭാഗം ഭാഗികമായി തകര്‍ന്നു. തൊട്ടടുത്ത വൈദ്യുതിക്കാലും ലൈനുകളും തകര്‍ത്താണ് മരം നിലംപൊത്തിയത്. മറ്റത്തൂര്‍ സലാമിന്‍െറ വളപ്പിലെ റബറുള്‍പ്പെടെയുള്ള മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.