അലനല്ലൂര്‍: കേരള സര്‍വകലാശാല അലനല്ലൂരില്‍ നടത്തിയ ഉദ്ഖനനത്തില്‍ നന്നങ്ങാടി കണ്ടെടുത്തതോടെ അലനല്ലൂര്‍ അപൂര്‍വ ചരിത്ര ശേഷിപ്പുകള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളുടെ പട്ടികയിലിടം നേടി. പഞ്ചായത്തില്‍ മുമ്പും ചരിത്ര ശേഷിപ്പുകള്‍ കണ്ടത്തെിയിട്ടുണ്ട്. 2005ല്‍ എടത്തനാട്ടുകര പൊന്‍പാറയില്‍ കണ്ടത്തെിയ കരിങ്കല്‍ ശവക്കല്ലറയാണ് ഇക്കുട്ടത്തില്‍ പ്രസിദ്ധം. കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് ചരിത്ര വിഭാഗം പ്രഫ. എ.പി. അമീന്‍ദാസിന്‍െറ നേതൃത്വത്തില്‍ നടത്തിയ ഉദ്ഖനനത്തിലാണ് അലനല്ലൂരിലെ ചരിത്ര ശേഷിപ്പുകള്‍ക്ക് പ്രധാന തെളിവുകള്‍ ലഭിച്ചത്. അന്ന് നന്നങ്ങാടികള്‍ക്ക് പുറമെയാണ് മഹാ ശിലായുഗത്തിലെ കല്‍പ്പണി വൈദഗ്ധ്യം തെളിയിക്കുന്ന കരിങ്കല്ലില്‍ തീര്‍ത്ത ശവക്കല്ലറയാണ് കണ്ടെടുത്തത്. പശ്ചിമഘട്ട മലനിരകളുടെ താഴ്വരയായി നിലകൊള്ളുന്ന അലനല്ലൂര്‍ പഞ്ചായത്തിലെ മലയോര പ്രദേശങ്ങളില്‍നിന്ന് നിരവധി തവണ ഇത്തരത്തിലുള്ളവ കണ്ടത്തെിയിരുന്നു. കഴിഞ്ഞ ദിവസം നന്നങ്ങാടി കണ്ടത്തെിയ പ്രദേശത്തിന്‍െറ പേരുതന്നെ നന്നങ്ങാടിക്കുന്ന് എന്നാണ്. ആദ്യമായാണ് ഇത്ര വലിയ നന്നങ്ങാടി ഇവിടെനിന്ന് ലഭിക്കുന്നത്. നന്നങ്ങാടി കണ്ടത്തെിയ വാര്‍ത്ത പരന്നതോടെ രാത്രി നിരവധി പേരാണ് കൗതുകക്കാഴ്ച കാണാന്‍ പ്രദേശത്തത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.