അലനല്ലൂര്‍: കേരള യൂനിവേഴ്സിറ്റിയുടെ ആര്‍ക്കിയോളജിക്കല്‍ വിഭാഗം അലനല്ലൂര്‍ നന്നങ്ങാടികുന്നില്‍ നടത്തിയ ഉദ്ഖനനത്തില്‍ നന്നങ്ങാടി കണ്ടെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് നടന്ന പ്രയത്നത്തിലാണ് നാലടിയോളം വലിപ്പമുള്ള നന്നങ്ങാടി കണ്ടത്തെിയത്. കുറ്റികോടന്‍ കുഞ്ഞാലിയുടെ വീട്ടു വളപ്പില്‍നിന്നാണിത് കണ്ടത്തൊനായത്. ആര്‍ക്കിയോളജിക്കല്‍ വിഭാഗം മേധാവി ഡോ. എസ്.വി. രാജേഷിന്‍െറ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഉദ്ഖനനം നടത്തിയത്. വ്യാഴാഴ്ച രാത്രിയോടെ നന്നങ്ങാടി കുഴിയില്‍നിന്ന് കരകയറ്റി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. കേരള യൂനിവേഴ്സിറ്റി ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തില്‍ ഇത് സൂക്ഷിച്ചു വെക്കും. ഇതിന് 700 മുതല്‍ 2000 വര്‍ഷം വരെ പഴക്കം ഉള്ളതായാണ് നിഗമനം. നന്നങ്ങാടിയുടെ ഉള്ളില്‍നിന്ന് ഒന്നും ലഭിക്കാത്തതിനാല്‍ കാര്‍ബണ്‍ 14 പോലുള്ള ശാസ്ത്രീയ പരിശോധന പ്രയാസമാണെന്ന് ഗവേഷകര്‍ പറയുന്നു. മഹാശിലായുഗത്തിലെ ശവമടക്ക് രീതികളുമായി ബന്ധപ്പെട്ടതാണ് നന്നങ്ങാടികള്‍. ഇതില്‍നിന്ന് കണ്ടത്തെുന്ന വസ്തുക്കള്‍ അക്കാലത്തെ ജനങ്ങളുടെ ജീവിത രീതിയെകുറിച്ചും മറ്റും ഒട്ടേറെ വിവരങ്ങള്‍ നല്‍കാന്‍ കഴിയും. കേരള യൂനിവേഴ്സിറ്റി അര്‍ക്കിയോളജിക്കല്‍ വിഭാഗം, കേരള മെഗാലറ്റിക്ക് ഗസറ്റിയന്‍ പ്രോജക്റ്റിന്‍െറ ഭാഗമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അനുമതിയോടെ ജപ്പാനിലെ കാന്‍സായി യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടയാണ് കേരളത്തില്‍ ഉദ്ഖനനം നടത്തുന്നത്. അസി. പ്രഫ. ജെ.എസ്. അഭയന്‍, ഗവേഷണ വിദ്യാര്‍ഥികളായ മുഹമ്മദ് ഫസല്‍, സി.പി. രമ്യ, ഹസിന്‍ രാജ, കുബോധരന്‍, മുഹമ്മദ് മുഹ്സിന്‍, വിനു രാജ്, അനന്തു വി. ദേവ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.