പാലക്കാട്: ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ആവശ്യത്തിന് ഫുഡ്സേഫ്റ്റി ഓഫിസര്‍മാരില്ലാത്തതു മൂലം പരിശോധനകള്‍ നാമമാത്രമാകുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയും തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലവുമായ പാലക്കാട്ട് ആകെയുള്ളത് മൂന്ന് ഫുഡ് സേഫ്റ്റി ഓഫിസര്‍മാര്‍ മാത്രം. ജില്ലയില്‍ മൊത്തം 12 സര്‍ക്കിളുകളാണ് ഉള്ളത്, അതില്‍ ഒമ്പതെണ്ണത്തിലും ഫുഡ് സേഫ്റ്റി ഓഫിസര്‍മാരില്ല. നിലവിലുള്ള മൂന്ന് പേര്‍ക്ക് മറ്റു സര്‍ക്കിളുകളുടെ ചുമതല വിഭജിച്ച് നല്‍കിയിരിക്കുകയാണ്. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കൊണ്ടും നടപടിക്രമത്തിലെ സാങ്കേതിക പ്രശ്നങ്ങള്‍കൊണ്ടും ഒരു ഓഫിസര്‍ക്ക് മൂന്നില്‍ കൂടുതല്‍ പരിശോധനകള്‍ മാസത്തില്‍ നടത്താന്‍ കഴിയാറില്ല. മൂന്ന് ഓഫിസര്‍മാര്‍ക്കും കൂടി ഒരു മാസം പരമാവധി ചെയ്യാന്‍ കഴിയുന്നത് ഒമ്പത് പരിശോധനയാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന് കിട്ടുന്ന പരാതികളില്‍ അന്വേഷണം നടത്തല്‍ മാത്രമാണ് സ്വാഭാവികമായി നടക്കുന്നുള്ളൂവെന്ന് വകുപ്പ് ജീവനക്കാര്‍തന്നെ പറയുന്നു. മണ്ണാര്‍ക്കാട്, ആലത്തൂര്‍, പട്ടാമ്പി സര്‍ക്കിളുകളില്‍ മാത്രമാണ് നിലവില്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍മാരുള്ളത്. ഇത് മനസ്സിലാക്കി ജില്ലയിലെ വിപണികളില്‍ വ്യാജന്മാരുടെ കുത്തൊഴുക്കാണ്. പച്ചക്കറി തൊട്ട് ചായപ്പൊടിയില്‍ വരെ വ്യാജന്മാരുണ്ട്. അതില്‍ പരാതി കിട്ടുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ മാത്രമേ നിലവിലെ അംഗസംഖ്യവെച്ച് വകുപ്പ് അധികൃതര്‍ക്ക് കഴിയൂ. സ്ഥിരമായി പരിശോധന നടത്താന്‍ ഇത്രയും ഓഫിസര്‍മാരെക്കൊണ്ട് കഴിയില്ളെന്നാണ് അധികൃതരുടെ വാദം ആഘോഷകാലങ്ങളില്‍ ജില്ലയില്‍ വ്യാജന്മാരാണ് വിപണി വാഴുന്നത്. നോമ്പുകാലമായതോടെ പഴങ്ങളിലും വ്യാജന്മാര്‍ വിപണിയിലത്തെിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നത്തെുന്ന പഴവര്‍ഗങ്ങള്‍ മിക്കതും രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ചവയാണ്. വിലക്കയറ്റം മറയാക്കി നിത്യോപയോഗ സാധനങ്ങളിലും വ്യാജന്മാരുണ്ട്. സാധനങ്ങള്‍ക്ക് വില കുറച്ചു നല്‍കിയാണ് വ്യാജന്മാര്‍ വിപണി പിടിച്ചെടുക്കുന്നത്. ചായപ്പൊടിയിലും മുളകുപൊടിയിലുമാണ് വ്യാജന്മാര്‍ കൂടുതല്‍. നിറം കൂട്ടാനായി പലവിധത്തിലുള്ള രാസപദാര്‍ഥങ്ങളാണ് ചായപ്പൊടിയിലും മുളകുപൊടിയിലും ചേര്‍ക്കുന്നത്. അര്‍ബുദമടക്കമുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാണ് ഇത്തരത്തിലുള്ള രാസപദാര്‍ഥങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.