കൊപ്പം-നാട്യമംഗലം റൂട്ടില്‍ ബസുകള്‍ പണിമുടക്കി

പട്ടാമ്പി: കൊപ്പം-നാട്യമംഗലം റൂട്ടിലോടുന്ന സ്വകാര്യ ബസുകള്‍ വ്യാഴാഴ്ച പണിമുടക്കി. പെരിന്തല്‍മണ്ണ റൂട്ടില്‍ കൊപ്പം സെന്‍ററില്‍ സ്റ്റോപ് അനുവദിക്കുന്നില്ളെന്ന് ആരോപിച്ചായിരുന്നു സമരം. പട്ടാമ്പി-പെരിന്തല്‍മണ്ണ പാതയില്‍ കരിങ്ങനാട് വഴിയാണ് ബസുകള്‍ സര്‍വിസ് നടത്തുന്നത്. നാട്യമംഗലത്തുനിന്ന് കൊപ്പത്തത്തെി സ്റ്റോപ്പില്‍ നിര്‍ത്തുമ്പോള്‍ പൊലീസ് പിഴയീടാക്കുന്നുവെന്നാണ് പരാതി. യാത്രക്കാരെ കയറ്റാനും ഇറക്കാനും ആവശ്യമായ സമയം അനുവദിക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.