അലനല്ലൂര്‍: സ്കൂള്‍ ഉച്ചഭക്ഷണ പരിപാടിയില്‍ കുട്ടികള്‍ക്കായി രാസവളവും കീടനാശിനികളും ചേര്‍ക്കാതെയുള്ള ജൈവപച്ചക്കറി കൃഷിക്ക് എടത്തനാട്ടുകര ടി.എ.എം.യു.പി സ്കൂളില്‍ തുടക്കമായി. മുന്‍ വര്‍ഷങ്ങളിലും ഇത്തരം ജൈവപച്ചക്കറി കൃഷി സ്കൂളില്‍ നടപ്പാക്കിവരുന്നുണ്ടെങ്കിലും ഇത്തവണ അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്‍െറ ഹരിതനല്ലൂര്‍ പദ്ധതിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സ്കൂള്‍ പി.ടി.എ, കാര്‍ഷിക ക്ളബ് എന്നിവയുടെ നേതൃത്വത്തില്‍ സ്കൂള്‍ വളപ്പിലെ രണ്ടര ഏക്കര്‍ സ്ഥലത്താണ് ഇത്തവണ കൃഷിയിറക്കിയത്. നിലമൊരുക്കലും തടമെടുക്കലും പഞ്ചായത്തിലെ 16, 20 വാര്‍ഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് നടത്തിയത്. കുമ്പളം, മത്തന്‍, ചീര, വഴുതിന, പയര്‍, വെണ്ട, പടവലം, മുളക്, ചിരങ്ങ തുടങ്ങിയവയാണ് കൃഷിയിറക്കിയത്. വിത്തിടല്‍ ചടങ്ങ് ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ റഷീദ് ആലായിന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗങ്ങളായ എന്‍. ഉമ്മര്‍ ഖത്താബ്, ടി. അഫ്സറ, കെ.ടി. അബ്ദുല്‍ നാസര്‍, പി.ടി.എ പ്രസിഡന്‍റ് എം.കെ. യാക്കൂബ്, വൈസ് പ്രസിഡന്‍റ് ടി.കെ. നജീബ്, മാനേജര്‍ പി. അബൂബക്കര്‍, എം.ടി.എ പ്രസിഡന്‍റ് കെ.പി. സറീന, ഹെഡ്മാസ്റ്റര്‍ കെ.പി. ഉമ്മര്‍, കാര്‍ഷിക ക്ളബ് കണ്‍വീനര്‍ ടി.കെ. മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.