ഒറ്റപ്പാലം മേഖലയില്‍ റോഡുകള്‍ തകര്‍ന്നു

ഒറ്റപ്പാലം: ഗതാഗതക്കുരുക്ക് ശാപമായ നഗരപാതയില്‍ രൂപംകൊണ്ട കുഴികള്‍ മഴക്കാലമായതോടെ കൂനിന്മേല്‍ കുരുവായി. ചെര്‍പ്പുളശ്ശേരി റോഡ് ജങ്ഷന്‍, കിഴക്കേ തോട്ടുപാലം, മായന്നൂര്‍ പാലം പരിസരം തുടങ്ങിയ ഇടങ്ങളിലെല്ലാം പാത തകര്‍ന്ന് കുഴികള്‍ രൂപംകൊണ്ട് മാസങ്ങളായി. മഴക്കാലത്തിന് മുമ്പ് പതിവുള്ള ഓട്ടയടക്കല്‍പോലും ഇവിടങ്ങളില്‍ നടന്നിട്ടില്ല. പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയില്‍ ഒറ്റപ്പാലം ഭാഗത്ത് നടന്ന അവസാനഘട്ട നിര്‍മാണ പ്രദേശങ്ങളിലാണ് റോഡ് തകര്‍ന്നിട്ടുള്ളത്. ലോകബാങ്കിന്‍െറ സഹായത്തോടെ റോഡ് ബില്‍ഡേഴ്സ് മലേഷ്യ എന്ന നിര്‍മാണക്കമ്പനി നടത്തിയ മുക്കാല്‍ ഭാഗം പാതപണിയും ഗുണമേന്മയോടെ നിലനില്‍ക്കുന്നുണ്ട്. നിരക്ക് വര്‍ധന അനുവദിക്കാത്ത സാഹചര്യത്തില്‍ പാതിവഴിയില്‍ ഹൈവേ നിര്‍മാണം ഉപേക്ഷിച്ച് ആര്‍.ബി.എം മടങ്ങുകയും പിന്നീട് മറ്റൊരു നിര്‍മാണക്കമ്പനി ശേഷിച്ച പ്രവൃത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുകയുമായിരുന്നു. ചെര്‍പ്പുളശ്ശേരിയിലെ ഇടുങ്ങിയ നഗരപാതയില്‍ വാഹനങ്ങളുടെ തിക്കും തിരക്കും രൂക്ഷമായ ഇടത്തെ കുഴിക്ക് സമീപം പൊലീസ് സ്ഥാപിച്ച ഡിവൈഡറുകള്‍ ഉള്ളതുമൂലം കുഴിവെട്ടിച്ചു വാഹനങ്ങള്‍ കടന്നുപോകാനും കഴിയുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.