പണം അടച്ചില്ല; എലിഫന്‍റ് സ്ക്വാഡ് ഓഫിസിലെ വൈദ്യുതി വിച്ഛേദിച്ചു

അഗളി: അട്ടപ്പാടിക്കാരെ കാട്ടാന ദുരിതത്തില്‍നിന്ന് രക്ഷിക്കാന്‍ വനംവകുപ്പ് രൂപം നല്‍കിയ എലിഫന്‍റ് സ്ക്വാഡിന്‍െറ അഗളി ഓഫിസിലെ വൈദ്യുതി കണക്ഷന്‍ പണം അടക്കാത്തതിനാല്‍ വിച്ഛേദിച്ചു. അട്ടപ്പാടിയിലെ വാലി ഇറിഗേഷന്‍െറ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വനംവകുപ്പ് ഓഫിസിലെ കണക്ഷനാണ് വെള്ളിയാഴ്ച കെ.എസ്.ഇ.ബി അധികൃതര്‍ വിച്ഛേദിച്ചത്. ഓഫിസും ക്വാര്‍ട്ടേഴ്സും ഒരു കെട്ടിടത്തിലായതിനാല്‍ ജീവനക്കാര്‍ ദുരിതത്തിലായി. അഗളി സമ്പാര്‍കോട്ടില്‍ കാട്ടനയെ തുരത്താന്‍ എത്തിയ സംഘത്തിന്‍െറ ജീപ്പ് കാട്ടാന കഴിഞ്ഞദിവസം കുത്തിനശിപ്പിരുന്നു. എലിഫന്‍റ് സ്ക്വാഡിന് നല്‍കിയ വനംവകുപ്പിന്‍െറ പഴയ വാഹനം കട്ടപ്പുറത്തായതോടെ മണ്ണര്‍ക്കാട് റെയ്ഞ്ചില്‍നിന്ന് തല്‍ക്കാലം വിട്ടുകൊടുത്ത വാഹനമാണ് വ്യാഴാഴ്ച കാട്ടാന തകര്‍ത്തത്. വാഹനം നന്നാക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. പ്രദേശത്തെ മറ്റ് ഫോറസ്റ്റ് ഓഫിസുകളില്‍നിന്ന് തല്‍ക്കാലം എടുത്ത വാഹനങ്ങളിലാണ് ആന സ്ക്വഡ് പ്രവര്‍ത്തനം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.