പാലക്കാട്: ചൂടില്‍ കത്തിയാളുന്ന ജില്ലയില്‍ തീപിടിത്തം വ്യാപകമാവുമ്പോള്‍ അടിസ്ഥാന സൗകര്യവും ജീവനക്കാരുടെ കുറവും അഗ്നിശമന സേനയുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നു. പ്രതിവര്‍ഷം ശരാശരി എണ്ണൂറിലധികം കോളുകള്‍ വരുന്ന പാലക്കാട് യൂനിറ്റില്‍ ഡ്രൈവര്‍മാരുടെ കുറവാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. വേനല്‍ കടുത്തതോടെ പ്രതിദിനം ആറും ഏഴും കോളുകള്‍ ലഭിക്കുന്നുണ്ട്. എമര്‍ജന്‍സി ടെന്‍ഡര്‍ ഉള്‍പ്പെടെ 11 വാഹനങ്ങള്‍ പാലക്കാട് യൂനിറ്റിലുണ്ടെങ്കിലും നാല് ഡ്രൈവര്‍മാര്‍ മാത്രമേ നിലവില്‍ ഇവിടെയുള്ളൂ. ഡ്യൂട്ടി ഓഫടക്കം വരുന്നതിനാല്‍ മിക്ക ദിവസങ്ങളിലും രണ്ടുപേര്‍ മാത്രമേ ഡ്യൂട്ടിയിലുണ്ടായിരിക്കുകയുള്ളു. ഒന്നിലധികം കോളുകള്‍ക്ക് ഒരേ സമയം അറ്റന്‍ഡ് ചെയ്യാന്‍ ഇതുമൂലം പ്രയാസപ്പെടുകയാണ്. നാല് മൊബൈല്‍ ടാങ്ക് യൂനിറ്റ് (എം.ടി.വി), ഓഫിസര്‍മാരുടെ മൂന്ന് ജീപ്പുകള്‍, ആംബുലന്‍സ്, എമര്‍ജന്‍സി ടെന്‍ഡര്‍, ക്യുക്ക് റെസ്പോണ്‍സ് വെഹിക്കിള്‍, ബുള്ളറ്റ് എന്നിവയാണ് യൂനിറ്റിലുള്ളത്. അടിയന്തര ആവശ്യങ്ങള്‍ക്ക് പുറമേ പ്രദര്‍ശനമേളകള്‍ക്കും മറ്റും സ്റ്റാന്‍ഡ്ബൈ ആയും സേനാംഗങ്ങള്‍ക്ക് ഡ്യൂട്ടി ഉണ്ടാവും. മന്ത്രിമാരുടെ പരിപാടി, ശബരിമല, കലക്ടറേറ്റിലെ വിവിധ പരിപാടികള്‍ എന്നിവക്ക് വേറെയും ചുമതല വരും. 12 ഡ്രൈവര്‍ തസ്തികയാണ് പാലക്കാട് യൂനിറ്റിലുള്ളത്. കഴിഞ്ഞ രണ്ടു മാസംമുമ്പുവരെ എട്ടുപേര്‍ ഉണ്ടായിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി നാലു പേരെ ഡിസംബര്‍ ആദ്യം സ്ഥലംമാറ്റിയെങ്കിലും പകരം നിയമനമുണ്ടായില്ല. വാഹനാപകടത്തില്‍ കുടുങ്ങികിടക്കുന്നവരെ പുറത്തെടുക്കാന്‍ ഉപയോഗിക്കുന്ന പാലക്കാട് യൂനിറ്റിലെ എമര്‍ജന്‍സി ടെന്‍ഡര്‍ ജില്ലയില്‍ ഈ യൂനിറ്റില്‍ മാത്രമേയുള്ളു. 35 വര്‍ഷത്തോളം പഴക്കമുള്ള ഈ വാഹനത്തിന് പ്രവര്‍ത്തനക്ഷമത കുറവാണെന്ന് പരാതിയുണ്ട്. ദേശീയപാതയിലടക്കം അപകടങ്ങള്‍ പെരുകുമ്പോഴും എമര്‍ജന്‍സി ടെന്‍ഡര്‍ മാറ്റിയെടുക്കാന്‍ നടപടിയില്ല. വടക്കഞ്ചേരി യൂനിറ്റില്‍ ഏഴ് ഡ്രൈവര്‍മാര്‍ വേണ്ടിടത്ത് മൂന്നുപേര്‍ മാത്രമേയുള്ളു. വ്യവസായ മേഖലയായ കഞ്ചിക്കോട് അഞ്ച് വണ്ടികള്‍ക്ക് അഞ്ച് ഡ്രൈവര്‍മാര്‍ ഉണ്ടായിരുന്നെങ്കിലും ഒരാള്‍ വര്‍ക്ക് അറേഞ്ച്മെന്‍റില്‍ തൃശൂരിലാണ്. ഷൊര്‍ണൂരില്‍ രണ്ടു വണ്ടികള്‍ കാലപ്പഴക്കം ചെന്നതാണ്. ഇതില്‍ ഒരു വണ്ടി വര്‍ക്ക്ഷോപ്പിലും മറ്റൊന്ന് കട്ടപ്പുറത്തുമാണ്. യൂനിറ്റിന്‍െറ ചുമതലയുള്ളവര്‍ പുതിയ വണ്ടികള്‍ ആവശ്യപ്പെടുന്നില്ളെന്ന് ആരോപണമുണ്ട്. പഴയ വണ്ടികളുടെ അറ്റകുറ്റപ്പണിയിലും ഡീസല്‍ ഉപയോഗത്തിലും വെട്ടിപ്പ് നടക്കുന്നതായി പരാതിയുണ്ട്. 15 വര്‍ഷം കഴിഞ്ഞ വണ്ടികള്‍ കണ്ടം ചെയ്യണമെന്ന വ്യവസ്ഥ സേനയില്‍ പാലിക്കപ്പെടുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.