പാലക്കാട്: പോരാട്ടത്തിന്‍െറയും പ്രതിരോധത്തിന്‍െറയും കാഹളമുയര്‍ത്തി വനിതാ പാര്‍ലമെന്‍റ്. സ്ത്രീപക്ഷ കേരളത്തിനായി ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത പാര്‍ലമെന്‍റില്‍ സ്ത്രീകള്‍ സമൂഹത്തില്‍ അനുഭവിക്കേണ്ടിവരുന്ന ഇന്നത്തെ ദുരിതങ്ങള്‍ക്ക് കാരണക്കാരായ ഭരണാധികാരികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ‘വേണം നമുക്കൊരു സ്ത്രീപക്ഷ കേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തി ജനാധിപത്യ മഹിളാ അസോസിയേഷന്‍, എം.പി. കുഞ്ഞിരാമന്‍മാസ്റ്റര്‍ പഠനകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് വനിതാ പാര്‍ലമെന്‍റ് സംഘടിപ്പിച്ചത്. മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റിയംഗം ഗിരിജ സുരേന്ദ്രന്‍ രേഖ അവതരിപ്പിച്ചു. തുടര്‍ന്ന് അഞ്ച് വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. ‘സ്ത്രീയും വികസനവും’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ എസ്. ജയന്തി വിഷയം അവതരിപ്പിച്ചു. സുബൈദ ഇസ്ഹാഖ് മോഡറേറ്ററായി. പി. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. വിജയലക്ഷ്മി സ്വാഗതം പറഞ്ഞു. ‘വനിതാ ജനപ്രതിനിധികള്‍-കുടുംബശ്രീ’ എന്ന വിഷയത്തില്‍ ഷീല വിഷയം അവതരിപ്പിച്ചു. ബിനുമോള്‍ മോഡറേറ്ററായി. കെ.പി. വസന്ത അധ്യക്ഷത വഹിച്ചു. ‘സ്ത്രീ അതിക്രമങ്ങള്‍-നിയമം-മാധ്യമം’ എന്ന വിഷയം ജില്ലാ പഞ്ചായത്തംഗം അഡ്വ. രാധിക അവതരിപ്പിച്ചു. അഡ്വ. ശ്രീകല മോഡറേറ്ററായി. ജയശ്രീ അധ്യക്ഷത വഹിച്ചു. ‘ആരോഗ്യം-സാമൂഹികക്ഷേമം, വിദ്യാഭ്യാസം, ആദിവാസി, ദലിത്’ എന്നീ വിഷയങ്ങള്‍ വിജയമ്മ അവതരിപ്പിച്ചു. സി.പി. ചിത്ര മോഡറേറ്ററായി. രമണി അധ്യക്ഷത വഹിച്ചു. ‘തൊഴിലെടുക്കുന സ്ത്രീകള്‍, കൃഷി’ വിഷയം വി. സരള അവതരിപ്പിച്ചു. രത്നമ്മ മോഡറേറ്ററായി. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. കെ.എസ് സലീഖ എം.എല്‍.എ നയപ്രഖ്യാപനം നടത്തി. കെ.എന്‍. സുശീല നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.