ഷൊര്‍ണൂര്‍: ഭാരതപ്പുഴയില്‍ നിര്‍മാണത്തിലുള്ള ചെങ്ങണാംകടവ് റെഗുലേറ്റര്‍ പ്രദേശത്തുനിന്ന് അധികൃതരുടെ ഒത്താശയോടെ മണല്‍ കടത്താന്‍ നീക്കം നടക്കുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍. റെഗുലേറ്ററിനായുള്ള തറ പണിയുന്നതിന് വേണ്ടി മാന്തിയ ഭാഗത്തുനിന്ന് ലഭിച്ച് ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മണലാണ് കടത്തിക്കൊണ്ടു പോകാന്‍ ശ്രമം നടക്കുന്നത്. പട്ടാമ്പി എം.എല്‍.എ സി.പി. മുഹമ്മദിന്‍െറ ശ്രമഫലമായി 32 കോടി രൂപ ചെലവിലാണ് റെഗുലേറ്റര്‍ നിര്‍മിക്കുന്നത്. എന്നാല്‍, തൃശൂര്‍ ജില്ലാ ഭരണകൂടത്തിന്‍െറ നേതൃത്വത്തിലാണ് ഇവിടെനിന്ന് മണല്‍ കടത്താന്‍ ആസൂത്രിത നീക്കം തുടങ്ങിയിട്ടുള്ളതെന്നാണ് വിവരം. ഇതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിലുള്ള ജില്ലാ വിദഗ്ധ സമിതി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് തീരുമാനമെടുത്തിട്ടുണ്ട്. ഇവിടെ മണല്‍ കൂടിക്കിടക്കുന്നത് റെഗുലേറ്റര്‍ നിര്‍മാണ പ്രക്രിയയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നാണ് ഇതിനായി വിദഗ്ധ സമിതി ന്യായം കണ്ടത്തെിയിട്ടുള്ളത്. അതിനാല്‍ ഇവിടെ നിന്ന് 750 ലോഡ് മണല്‍ കടത്തിക്കൊണ്ടു പോകാന്‍ പാസ് അനുവദിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പദ്ധതി പ്രദേശത്തുനിന്ന് തൃശൂര്‍ ജില്ലാ ഭരണകൂടം മണല്‍ കടത്താനുള്ള അനുമതി നല്‍കുന്നതറിഞ്ഞ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ബുധനാഴ്ച ഈ പ്രദേശം സന്ദര്‍ശിച്ചു. നാഷനല്‍ അലയന്‍സ് പ്യൂപ്പ്ള്‍ മൂവ്മെന്‍റ് (എന്‍.എ.പി.എം) സംസ്ഥാന കോഓഡിനേറ്റര്‍ പ്രഫ. കുസുമം ജോസഫ്, ചാലക്കുടി നദീ സംരക്ഷണ ഫോറം ചെയര്‍മാന്‍ കെ. മോഹന്‍ദാസ്, കേരള നദീ സംരക്ഷണ സമിതി ഭാരവാഹികളായ ശ്രീനിവാസന്‍ ഇറക്കത്ത്, കെ.കെ. ദേവദാസ്, പി.പി. നന്ദകുമാര്‍, രഘുനന്ദനന്‍, കെ.കെ. രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന പരിസ്ഥിതി പ്രവര്‍ത്തകരാണ് സ്ഥലത്തത്തെിയത്. തറ പണിക്കായി ചാല് കീറിയപ്പോള്‍ ലഭിച്ച മണല്‍ ഇവിടെ തന്നെയുള്ള വലിയ കുഴികളില്‍ തട്ടി നികത്തുകയാണ് വേണ്ടതെന്ന് പ്രഫ. കുസുമം ജോസഫ് പറഞ്ഞു. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും കണ്ട് നിവേദനം നല്‍കി കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. നീക്കത്തില്‍നിന്ന് പിന്തിരിഞ്ഞില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം. പ്രശ്നത്തില്‍ പട്ടാമ്പി എം.എല്‍.എയും പാലക്കാട് ജില്ലാ കലക്ടറും ഇടപെടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.