പൊതുകുളത്തില്‍ മാലിന്യം തള്ളിയയാള്‍ പിടിയില്‍

പാലക്കാട്: റെയില്‍വേ കോളനി ഹേമാംബിക നഗര്‍ ശിവാനന്ദാശ്രമത്തിന് സമീപം സ്വാതിനഗറില്‍ പൊതുകുളത്തില്‍ മാലിന്യം തള്ളിയയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കല്ളേക്കുളങ്ങരയില്‍ ബാര്‍ബര്‍ഷോപ്പ് നടത്തുന്ന മണി(47)ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ കുടിവെള്ളം മലിനമാക്കിയതിന് ഹേമാംബിക നഗര്‍ പൊലീസ് കേസെടുത്തു. മുമ്പ് റെയില്‍വേ വെള്ളം ശേഖരിച്ചിരുന്ന ചതുരകുളത്തില്‍ അടുത്തകാലത്തായി മാലിന്യം തള്ളല്‍ വ്യാപകമായിരുന്നു. ഇറച്ചി മാലിന്യങ്ങളും ബാര്‍ബര്‍ഷോപ്പുകളില്‍ നിന്നുള്ള മാലിന്യങ്ങളുമാണ് വ്യാപകമായി ഇവിടെ തള്ളിയിരുന്നത്. ഇതുമൂലം സമീപപ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം മലിനമായി. ഇതോടെ നാട്ടുകാര്‍ സംഘടിച്ച് ജാഗ്രതാ സമിതി രൂപവത്കരിച്ച് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി കുളത്തില്‍ മാലിന്യം തള്ളാനത്തെിയ മണിയെ ജാഗ്രതാ സമിതി കൈയോടെ പിടികൂടുകയായിരുന്നു. വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കുമെന്ന് സമിതി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.