മുതലമട: ഗ്രാമപഞ്ചായത്തിലേക്ക് ഇതരജില്ലകളില്‍നിന്ന് മാലിന്യം കൊണ്ടുവന്ന് സ്വകാര്യ തോട്ടങ്ങളില്‍ തള്ളുന്നത് നിരോധിച്ചു. മുതലമട പഞ്ചായത്ത് ഭരണസമിതിയുടെ ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനമെടുത്തത്. രാസമാലിന്യങ്ങളും അറവു മാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും മുതലമടയിലെ കള്ളിയമ്പാറ മുതലുള്ള പ്രദേശങ്ങളില്‍ തള്ളിയതിനെതിരെ ജനങ്ങള്‍ രംഗത്തിറങ്ങിയതോടെയാണ് പഞ്ചായത്ത് ഭരണസമിതി പുതിയ നടപടിയുമായി രംഗത്തത്തെിയത്. ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന മാലിന്യം മുതലമടയില്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ കണ്ടുകെട്ടി നിയമ നടപടിയെടുക്കാന്‍ പൊലീസിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ബേബി സുധ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കള്ളിയമ്പാറയില്‍ മാലിന്യം തള്ളിയതുമൂലം ജനങ്ങള്‍ക്കുണ്ടായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പരിശോധിക്കാനും പഠിക്കാനും പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും പഞ്ചായത്ത് രാജ് നഗരപാലിക നിയമം അനുസരിച്ച് നടപടിയെടുക്കാനും തീരുമാനിച്ചു. ബുധനാഴ്ച ഉച്ചക്ക് മൂന്നിനകം കള്ളിയമ്പാറയിലെ സ്വകാര്യ തോട്ടത്തില്‍ തള്ളിയ രാസമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കാന്‍ ആരോഗ്യവകുപ്പും പഞ്ചായത്തും ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും സെക്രട്ടറി ചെന്താമരാക്ഷന്‍ അറിയിച്ചു. തെന്മല പുഴ കൈയേറി മാലിന്യം തള്ളിയതിനെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും റവന്യൂ വകുപ്പിനും പരാതി നല്‍കും. പുഴ കൈയേറ്റം പൂര്‍വസ്ഥിതിയിലാക്കാനും തടയണ പ്രവര്‍ത്തിപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് അംഗങ്ങളായ കോമളം, സുരേന്ദ്രന്‍, എം. മുംതാസ്, എം. ശ്രീധരന്‍, എസ്. കൃഷ്ണകുമാര്‍ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.