പട്ടാമ്പി: പരുതൂര്‍ ഗ്രാമപഞ്ചായത്തിലെ മുടപ്പക്കാട് മിനി കുടിവെള്ള പദ്ധതി നിലച്ചിട്ട് മാസം ഒമ്പതായി. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് വെള്ളം പമ്പ് ചെയ്തിരുന്ന അഞ്ച് എച്ച്.പി.യുടെ മോട്ടോര്‍ തകരാറിലായത്. മോട്ടോര്‍ നന്നാക്കിക്കിട്ടാന്‍ നാട്ടുകാര്‍ മുട്ടാത്ത വാതിലുകളില്ല. പട്ടാമ്പി താലൂക്ക് സഭ വരെ പ്രശ്നം ചര്‍ച്ച ചെയ്തിട്ടും പരിഹാരമുണ്ടായില്ല. മൂന്നു പട്ടികജാതി കോളനികള്‍ ഉള്‍പ്പെടെ മുന്നൂറോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന പദ്ധതിയാണ് മുടപ്പക്കാട് മിനി കുടിവെള്ള പദ്ധതി. 1986ല്‍ കെ.ആര്‍. നാരായണന്‍ കേന്ദ്ര ആസൂത്രണവകുപ്പ് സഹമന്ത്രിയായിരിക്കുമ്പോഴാണ് പദ്ധതി തുടങ്ങിയത്. ഇടക്കിടെ മോട്ടോര്‍ തകരാറിലാവാറുണ്ടെങ്കിലും അധികം വൈകാതെ പ്രവര്‍ത്തനയോഗ്യമാക്കാറുണ്ട്. ജല അതോറിറ്റി എടുത്തുകൊണ്ടുപോയ മോട്ടോര്‍ ഇതുവരെ കിണറില്‍ സ്ഥാപിച്ചില്ളെന്ന് നാട്ടുകാര്‍ പറയുന്നു. തിങ്കളാഴ്ച താലൂക്ക് വികസന സമിതിയംഗം ചോലയില്‍ വേലായുധന്‍, പി.വി. സുന്ദരന്‍, പി.ടി. സലാം, പി.ടി. കൃഷ്ണനുണ്ണി, ടി.ടി. മണികണ്ഠന്‍, അലിമോന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജലസേചന വകുപ്പ് ഓഫിസ് ഉപരോധിച്ചിരുന്നു. എന്നാല്‍ ഉപരോധം അവസാനിപ്പിക്കാന്‍ അധികൃതര്‍ നല്‍കിയ ഉറപ്പ് ഇതുവരെ പാലിച്ചിട്ടില്ല. പ്രശ്നപരിഹാരത്തിന് ഓഫിസ് പ്രവര്‍ത്തനം സ്തംഭിപ്പിച്ചുകൊണ്ട് സമരം ശക്തമാക്കുമെന്ന് താലൂക്ക് വികസന സമിതിയംഗം ചോലയില്‍ വേലായുധന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.