കല്ലടിക്കോട്: വേനലാരംഭത്തിലെ റബറിന്‍െറ ഇലകൊഴിച്ചില്‍ വ്യാപകം. വിലിയിടിവും ഇലകൊഴിച്ചിലും റബര്‍ കാര്‍ഷികമേഖലക്ക് വിനയാവുന്നു. വാണിജ്യ വിളയായ റബറിന്‍െറ വില തകര്‍ച്ച മലയോര മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. ഇലകൊഴിച്ചില്‍ രൂക്ഷമായതോടെ പാല്‍ ലഭ്യത തുലോം കുറഞ്ഞു. ഇത് റബറിന്‍െറ ഉല്‍പാദനത്തെ പ്രതികൂലമായി ബാധിച്ചു. വന്‍കിട തോട്ടങ്ങളിലാണ് റബറിന്‍െറ പാല്‍ ശേഖരണം തുടര്‍ന്ന് വന്നിരുന്നത്. വേനല്‍ ചൂടിന്‍െറ കാഠിന്യം കാരണം ചെറുതും വലുതുമായ റബര്‍ തോട്ടങ്ങളില്‍ പാല്‍ ശേഖരണം നിര്‍ത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കൂലിയിലെ വര്‍ധനവും റബറിന്‍െറ വിലയിടിവും കാരണം നേരത്തേ ടാപ്പിങ് നിര്‍ത്തിവെച്ച തോട്ടങ്ങള്‍ നിരവധിയാണ്. ഇതിനുപുറമെ വില കുറച്ചിലിലും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ചില തോട്ടങ്ങളിലും ഇത്തരമൊരു സ്ഥിതി റബര്‍ വെട്ടി പാല്‍ ശേഖരിക്കുന്നത് നിര്‍ത്തിവെക്കുന്ന സാഹചര്യം സംജാതമാക്കി. കരിമ്പ, തച്ചമ്പാറ എന്നീ ഗ്രാമപഞ്ചായത്തുകളിലും അയല്‍ദേശങ്ങളിലും റബര്‍ ടാപ്പിങ് ഉപജീവനമായി സ്വീകരിച്ച് വന്നിരുന്ന നിരവധി തൊഴിലാളികളുണ്ട്. തോട്ടങ്ങളില്‍ ടാപ്പിങ് നിര്‍ത്തി വെക്കുന്നതോടെ ഇത്തരം തൊഴിലാളികള്‍ മറ്റ് തൊഴിലിടങ്ങള്‍ തേടി പോവേണ്ട സ്ഥിതിയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.