കോടികള്‍ ഒഴുക്കിയിട്ടും അഗളി സി.എച്ച്.സിയില്‍ എല്ലാം പഴയപടി

അഗളി: കോടികള്‍ ചെലവഴിച്ചിട്ടും അഗളി സി.എച്ച്.സി പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നില്ളെന്ന് പരാതി. പ്രമുഖ ഹോസ്പിറ്റലുകളെ ബന്ധിപ്പിക്കാന്‍ ടെലിമെഡിസിന്‍ ലാബ് സ്ഥാപിച്ചിട്ടും ഇത് ഒരു ദിവസംപോലും പ്രവര്‍ത്തിപ്പിച്ചിട്ടില്ല. ടെലിമെഡിസിന്‍ ലാബ് പ്രവര്‍ത്തിപ്പിക്കാന്‍ ലാബ് ടെക്നീഷ്യന്‍ ഇല്ളെന്നാണ് അധികൃതര്‍ കാരണമായി പറയുന്നത്. പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് അഗളി സി.എച്ച്.സി പുനരുദ്ധരിച്ചത്. ആദിവാസികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് സാധാരണക്കാര്‍ ആശ്രയിക്കുന്ന ആശുപത്രിയാണിത്. സി.എച്ച്.സിയുടെ എക്സ്റേ ലാബ് മൂന്ന് വര്‍ഷമായി പൂട്ടിക്കിടക്കുകയാണ്. സേഫ്റ്റി അതോറിറ്റിയുടെ ലൈസന്‍സ് കിട്ടാത്തതാണ് കാരണം. ലാബിന്‍െറ പ്രവൃത്തി പാതിവഴിയിലിട്ട് കാരാറുകാര്‍ മുങ്ങിയിരുന്നു. ഇതിനുശേഷം പണി പൂര്‍ത്തീകരിക്കാന്‍ നടപടിയുണ്ടായില്ല. എക്സ്റേ ടെക്നീഷ്യനെ നിയമിച്ചിട്ടില്ല. ആശുപത്രിയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന ഓപറേറ്റര്‍മാര്‍ക്ക് അഞ്ച് വര്‍ഷമായി വേതനം കുടിശ്ശികയാണ്. അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്ത്് 2010ല്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിച്ചതാണ് ഇവരെ. അധികാര തര്‍ക്കത്തെതുടര്‍ന്നാണ് ഓപറേറ്റര്‍മാരുടെ വേതനം മുടങ്ങിക്കിടക്കുന്നത്. ഇവര്‍ ഹൈകോടതിയെ സമീപിച്ചിട്ടും തുക നല്‍കാന്‍ അധികൃതര്‍ തയാറായിട്ടില്ല. 2002ല്‍ അഗളി സി.എച്ച്.സിയില്‍ ഒരു മിനി ഓപറേഷന്‍ തിയറ്റര്‍ നിര്‍മിച്ച് ഉദ്ഘാടനം നടത്തിയതല്ലാതെ അത് ഇതുവരെ തുറന്ന് പ്രവര്‍ത്തിച്ചതിന് രേഖകകളില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.