മുതലമട: കള്ളിയമ്പാറയില്‍ രാസമാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തിന്‍െറ ഉടമയും മാലിന്യനിക്ഷേപത്തിനെതിരായ ആക്ഷന്‍ കമ്മിറ്റിയിലെ നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എസ്.ഐ ഉള്‍പ്പെടെ പത്തുപേര്‍ക്ക് പരിക്കേറ്റു. പൊലീസ് ജീപ്പിന്‍െറ ചില്ല് തകര്‍ത്തു. കൊല്ലങ്കോട് ഗ്രേഡ് എസ്.ഐ ശ്രീധരന്‍, സിവില്‍ പൊലീസ് ഓഫിസര്‍ ജയപ്രകാശന്‍ എന്നിവര്‍ക്കും ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രന്‍െറ മകന്‍ വിജയകുമാര്‍ (36), വാസുവിന്‍െറ മക്കളായ സജീഷ് (25), സന്തോഷ് (28), നാട്ടുകാരായ ചിപ്പയ്യന്‍െറ മകന്‍ സുനില്‍ (22), സരസ്വതി (49), മേരി തോമസ് (63) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൊല്ലങ്കോട്, നെന്മാറ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഘര്‍ഷമുണ്ടായത്. മുതലമട കള്ളിയമ്പാറയില്‍ തൃശൂര്‍ ചാലക്കുടിയിലെ നീറ്റ ജലാറ്റിന്‍ കമ്പനിയില്‍നിന്നുള്ള രാസമാലിന്യ നിക്ഷേപം നടക്കുന്ന സ്ഥലത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ പരിശോധനക്കത്തെിയതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. പി.സി.ബിയിലെ ഉദ്യോഗസ്ഥരായ മഞ്ജുള, മേഘ എന്നിവരും മുതലമട പഞ്ചായത്തിലെ ജീവനക്കാരനായ പ്രതീഷും അടങ്ങുന്ന സംഘമാണ് പരിശോധനക്കത്തെിയത്. പരിശോധന നടത്തി തിരിച്ചുവന്ന സയമത്ത് തോട്ടത്തിന്‍െറ ഗേറ്റ് പൂട്ടിയിരുന്നു. ഉദ്യോഗസ്ഥരും പുറത്തുനിന്ന നാട്ടുകാരും ആവശ്യപ്പെട്ടിട്ടും അരമണിക്കൂറോളം ഗേറ്റ് തുറന്നില്ല. ബഹളമുണ്ടാക്കിയിട്ടാണ് ഗേറ്റിന്‍െറ പൂട്ട് തുറക്കാന്‍ തോട്ടത്തിലെ തൊഴിലാളികള്‍ തയാറായതെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. ഉദ്യോഗസ്ഥര്‍ കള്ളിയമ്പാറയിലെ തോട്ടത്തില്‍നിന്ന് പുറത്തേക്ക് വന്നതോടെയാണ് തോട്ടം ഉടമ വിനോദും നാട്ടുകാരും ആക്ഷന്‍ കമ്മിറ്റിയിലെ അംഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായത്. സംഘര്‍ഷം ഇല്ലാതാക്കാനുള്ള ശ്രമത്തിനിടയിലാണ് പൊലീസിന് പരിക്കേറ്റത്. ആലത്തൂര്‍ ഡിവൈ.എസ്.പി സി.കെ. രാമചന്ദ്രന്‍, സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍മാരായ വി.കെ. രമേശ്, സന്തോഷ്കുമാര്‍ എന്നിവര്‍ രാത്രി ഒമ്പതോടെ സ്ഥലം പരിശോധിച്ചു. കള്ളിയമ്പാറയില്‍ രാസമാലിന്യ നിക്ഷേപ സ്ഥലത്ത് ഇറച്ചിമാലിന്യം നിക്ഷേപിക്കാനത്തെിയ ലോറി നാട്ടുകാര്‍ തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് വി. ചെന്താമരാക്ഷന്‍ എം.എല്‍.എ, ചിറ്റൂര്‍ തഹസില്‍ദാര്‍ ആര്‍.പി. സുരേഷ്, പൊലീസ് എന്നിവരും നാട്ടുകാരും സ്ഥലമുടമയും തമ്മിലുണ്ടായ ചര്‍ച്ചയില്‍ മാലിന്യനിക്ഷേപം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിരുന്നു. നാട്ടുകാരുടെ പ്രതിഷേധം നിലനില്‍ക്കുന്ന സ്ഥലത്ത് സ്ഥലമുടമ പോകരുതെന്നും പ്രകോപനമുണ്ടാക്കരുതെന്നും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, ഇത് മറികടന്ന് ഉടമ നാട്ടുകാരുമായി വാക്കേറ്റത്തിലും തര്‍ക്കത്തിലും ഏര്‍പ്പെട്ടതാണ് പ്രശ്നകാരണമെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചതായി കൊല്ലങ്കോട് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ സന്തോഷ്കുമാര്‍ പറഞ്ഞു. പരിക്കേറ്റ് കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന നാട്ടുകാരെ വി. ചെന്താമരാക്ഷന്‍ എം.എല്‍.എ, മുതലമട പഞ്ചായത്ത് പ്രസിഡന്‍റ്് ബേബിസുധ എന്നിവര്‍ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.