പാലക്കാട്: ഭൂമാഫിയകളില്‍നിന്ന് സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കണമെന്നും ഭൂരഹിതര്‍ക്ക് എത്രയും വേഗം ഭൂമി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ജനുവരി 12ന് മണ്ണാര്‍ക്കാട് മുണ്ടേക്കരാട് സര്‍ക്കാര്‍ ഭൂമി ഭൂരഹിതര്‍ പിടിച്ചെടുക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജലസേചന വകുപ്പിന്‍െറ ഏഴര ഏക്കര്‍ ഭൂമിയാണ് മുണ്ടേക്കരാട് ഉള്ളത്. രാവിലെ പത്തിന് മണ്ണാര്‍ക്കാട് കോടതിപ്പടിയില്‍നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാര്‍ച്ച് സംസ്ഥാന ട്രഷറര്‍ പ്രഫ. പി. ഇസ്മാഈല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും. ജില്ലയില്‍ ആകെയുള്ള 28,524 അപേക്ഷകളില്‍ 2114 പട്ടയങ്ങള്‍ മാത്രമാണ് വിതരണം ചെയ്തത്. അപേക്ഷകളില്‍ അര്‍ഹരായവരായി 23,696 ഗുണഭോക്താക്കളെ മാത്രം കണ്ടത്തെിയതിനാല്‍ സര്‍ക്കാറിന്‍െറ കണക്കില്‍ മാത്രം ജില്ലയില്‍ 21,582 പേര്‍ക്ക് ഭൂമിക്ക് അര്‍ഹതയുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഭൂസമര സമിതി കണ്‍വീനര്‍ കരീം പറളി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് പി.വി. വിജയരാഘവന്‍ എം. സുലൈമാന്‍, എം.പി. മത്തായി മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.