ഒന്നാംവിള കുടിശ്ശിക വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് സപൈ്ളകോ

പാലക്കാട്: ഒന്നാംവിള നെല്‍കൃഷിയില്‍ കര്‍ഷകര്‍ക്ക് സപൈ്ളകോ നല്‍കാനുള്ള 22 കോടി രൂപ കുടിശ്ശിക ജനുവരിയില്‍ വിതരണം ചെയ്യുമെന്ന് സപൈ്ളകോ അറിയിച്ചു. രണ്ടാംവിള നെല്ല് സംഭരണം സപൈ്ളകോ തുടങ്ങി. കിലോക്ക് 21.50 രൂപ തോതിലാണ് നെല്ളെടുക്കുന്നത്. തൃത്താലയില്‍നിന്നാണ് ആദ്യഘട്ടത്തില്‍ നെല്ളെടുക്കുന്നത്. പൂര്‍ണതോതിലുള്ള സംഭരണം ജനുവരി അവസാനത്തോടെ തുടങ്ങും. ഇതിനായി ജില്ലക്ക് 15 കൃഷി അസിസ്റ്റന്‍റുമാരെ നിയമിച്ചു. ഇവര്‍ വൈകാതെ ചുമതലയേല്‍ക്കും. ഒന്നാംവിള നെല്ലിന്‍െറ വില കുടിശ്ശികയായത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ സാഹചര്യത്തില്‍ രണ്ടാംവിളയുടെ വില ഒറ്റഗഡുവായി കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്നാണ് സൂചന. രണ്ടാംവിള നെല്ല് സംഭരണത്തിന് ജില്ലയില്‍ 40,886 കര്‍ഷകരാണ് രജിസ്റ്റര്‍ ചെയ്തത്. ഇത്രയും കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഇതാദ്യമാണെന്ന് അധികൃതര്‍ പറഞ്ഞു. രണ്ടാംവിളയില്‍ ജില്ലയില്‍നിന്ന് 1.25 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിക്കാനാണ് ലക്ഷ്യമിടുന്നത്. കാലാവസ്ഥ അനുകൂലമായതിനാല്‍ ഇത്തവണ ഉല്‍പാദത്തില്‍ വര്‍ധനയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.