പാലക്കാട്: ‘സുസ്ഥിര ഭക്ഷണം-സുരക്ഷിത ഭക്ഷണം പദ്ധതി’ ആദ്യഘട്ടത്തില്‍ 11 ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കും. വിവിധ ജോയന്‍റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ രൂപവത്കരിച്ച് വിത്ത് മുതല്‍ പച്ചക്കറി വിതരണം വരെ നടത്തി വിഷരഹിത ഭക്ഷ്യവിതരണം പൂര്‍ത്തിയാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് പദ്ധതി അവലോകനം നടത്തിയ ഡയറി ഡെവലപ്മെന്‍റ് ഡെപ്യൂട്ടി ഡയറക്ടര്‍ എം. പ്രകാശന്‍ പറഞ്ഞു. ജൈവ കീടനാശിനികള്‍ക്ക് പ്രാമുഖ്യം നല്‍കി വിഷരഹിത പച്ചക്കറികള്‍, കറിക്കൂട്ടുകള്‍ എന്നിവ പ്രിസര്‍വേറ്റിവുകള്‍ ചേര്‍ക്കാതെ ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് വിപണനം നടത്തും. അതത് പഞ്ചായത്തുകളാണ് നിര്‍വഹണ ഏജന്‍സികളായി പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു. നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ രമേശ് വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. അമിത കീടനാശിനി പ്രയോഗത്തിലൂടെയുള്ള ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനം നിയന്ത്രിച്ച് പച്ചക്കറി, പഴം, മുട്ട, പാല്‍, കറി പൗഡര്‍ എന്നീ സുരക്ഷിത ഭക്ഷ്യവസ്തുക്കള്‍ കുടുംബശ്രീയുമായി യോജിച്ച് ന്യായവിലയ്ക്ക് ജനങ്ങളിലത്തെിക്കുന്നതിന് പഞ്ചായത്തുതലത്തില്‍ നടപടിയെടുക്കും. പച്ചക്കറി കൃഷി, മട്ടുപ്പാവ് കൃഷി, മുട്ടക്കോഴി വിതരണം, പശുവളര്‍ത്തല്‍ എന്നിവ പ്രോത്സാഹിപ്പിക്കുകയും കാര്‍ഷികസംഭരണ-വിപണന-പാല്‍ സംസ്കരണ കേന്ദ്രങ്ങള്‍ എന്നിവയിലൂടെ വിപണനം സാധ്യമാക്കുകയുമാണ് ലക്ഷ്യം. മണ്ണാര്‍ക്കാട്ട് റൂറല്‍ ബാങ്കിന്‍െറ പദ്ധതിയെക്കുറിച്ച് സെക്രട്ടറി എം. പുരുഷോത്തമന്‍ വിവരിച്ചു. എലപ്പുള്ളി, പൊല്‍പ്പുള്ളി, മുതലമട, പട്ടഞ്ചേരി, പുതുശ്ശേരി, അകത്തത്തേറ, അഗളി, ഷോളയൂര്‍, അലനല്ലൂര്‍, തൃത്താല, കിഴക്കഞ്ചേരി എന്നീ പഞ്ചായത്തുകളിലെയും മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലെയും ഗുണഭോക്താക്കളെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്ന് രണ്ടാംഘട്ടം ആരംഭിക്കും. സഹകരണസംഘം ജോയന്‍റ് രജിസ്ട്രാര്‍ (ജനറല്‍) ശശിഭൂഷണ്‍ സ്വാഗതം പറഞ്ഞു. ജില്ലാ സഹകരണ ബാങ്ക് ഹെഡ് ഓഫിസ് ഹാളില്‍ നടന്ന യോഗത്തില്‍ ഓങ്ങല്ലൂര്‍ ക്ഷീരസംഘം പ്രസിഡന്‍റും മുന്‍ ഒറ്റപ്പാലം സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്‍മാനുമായ സി. അച്യുതന്‍ അധ്യക്ഷത വഹിച്ചു. വിവിധ ബ്ളോക്കുതല ജീവനക്കാര്‍, വകുപ്പുതല മേധാവികള്‍ പങ്കെടുത്തു. ചെയര്‍മാനായി ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റ് ആര്‍. ചിന്നക്കുട്ടനെയും കണ്‍വീനറായി ശശിഭൂഷണെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.